എല്ലാ രോഗികള്‍ക്കും കൂടി ഒരു സിറിഞ്ച്; ഒരാള്‍ മരിച്ചു; 25 പേര്‍ അത്യാസന്ന നിലയില്‍

മധ്യപ്രദേശിലെ ഡാട്ടിയ ജില്ലാ ആശുപത്രിയിലാണ് സംഭവം. നഴ്സുമാരുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നാണ് ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ. പി.കെ ശര്‍മ നല്‍കുന്ന വിശദീകരണം.

Update: 2018-08-28 15:47 GMT
Advertising

മധ്യപ്രദേശിലെ ആശുപത്രിയില്‍ എല്ലാ രോഗികള്‍ക്കും ഉപയോഗിച്ചത് ഒരേ സിറിഞ്ച്. സംഭവത്തില്‍ ഒരാള്‍ മരണപ്പെട്ടു. 25 പേര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. മധ്യപ്രദേശിലെ ഡാട്ടിയ ജില്ലാ ആശുപത്രിയിലാണ് സംഭവം. നഴ്സുമാരുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നാണ് ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ. പി.കെ ശര്‍മ നല്‍കുന്ന വിശദീകരണം.

''എല്ലാ രോഗികള്‍ക്കുമായി ഒരു സൂചി മാത്രമാണ് ഉപയോഗിച്ചത്. നഴ്സുമാരുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചത്. ശുദ്ധീകരിക്കാത്ത വെള്ളമാണ് അവര്‍ ഉപയോഗിച്ചത്.'' ശര്‍മ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ''നഴ്സുമാരുടെ അശ്രദ്ധ മൂലം രോഗികള്‍ക്ക് ഇഞ്ചക്ഷന്‍ തെറ്റി നല്‍കിയതായി ഞങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.'' പൊലീസ് പറയുന്നു.

Tags:    

Similar News