ഉത്തരേന്ത്യയില്‍ കനത്തമഴ
ഉത്തരാഖണ്ഡില്‍ കനത്തമഴയിലും മണ്ണിടിച്ചിലിലും 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 10 ആയി. രാവിലെ മുതല്‍ ശക്തമായ മഴയാണ് ഡല്‍ഹിയില്‍ തുടരുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ. ഡല്‍ഹിയില്‍ നിരവധിയിടങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. ഉത്തരാഖണ്ഡിലും നാഗാലാന്റിലും കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
രാവിലെ മുതല്‍ ശക്തമായ മഴയാണ് ഡല്‍ഹിയില്‍ തുടരുന്നത്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മോത്തി ബാഗ്, ലക്ഷ്മി നഗര്‍, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഐടിഒ, യമുന ബസാര്‍, തുടങ്ങി ഇടങ്ങള്‍ വെള്ളത്തിനടിയിലായി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തമാകുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരാഖണ്ഡില്‍ കനത്തമഴയിലും മണ്ണിടിച്ചിലിലും 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 10 ആയി. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ മൂന്ന് വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
നാഗാലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 12 പേരുടെ മരണം സ്ഥിരീകരിച്ചു. 500 ഗ്രാമങ്ങളെയാണ് മഴ സാരമായി ബാധിച്ചത്. 300 ഇടത്ത് കുന്നിടിച്ചിലുണ്ടായി. 5,386 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.