അജയ് മാക്കന്‍ രാജിവെച്ചെന്ന് റിപ്പോര്‍ട്ട്; ഇല്ലെന്ന് കോണ്‍ഗ്രസ്
രാജിവെച്ചിട്ടില്ലെന്നും ഒരാഴ്ചത്തെ മെഡിക്കല്‍ അവധിയില്‍ പോയതാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം അജയ്മാക്കന്‍ രാജിവെച്ചെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്. അദ്ദേഹം രാജിവെച്ചിട്ടില്ലെന്നും ഒരാഴ്ചത്തെ മെഡിക്കല്‍ അവധിയില്‍ പോയതാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാവിലെയാണ് അജയ്മാക്കന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് മാക്കൻ താൽക്കാലികമായി അധ്യക്ഷസ്ഥാനത്തുനിന്നു മാറിനിൽക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ വ്യക്തമാക്കി.
രോഗമായതിനാല്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടെന്നും രാജിവെച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ 15 വർഷം നീണ്ട ഭരണം നഷ്ടമായപ്പോൾ മാക്കൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തോട് തല്‍സ്ഥാനം തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രണ്ട് തവണ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.
Delhi Congress President Ajay Maken has not resigned. He has some health issues and has gone for a check-up. He will be back soon. He had recently met party President Rahul Gandhi and party incharge of Delhi affairs PC Chacko: Congress pic.twitter.com/oODU7OLqMY
— ANI (@ANI) September 18, 2018