ആന്ധ്രാപ്രദേശില്‍ നക്സല്‍ ആക്രമണം; എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു

ഇവരെ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നേരത്തെ തന്നെ നക്സലൈറ്റുകളുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ട ആളാണ് എം.എല്‍.എ കിഡാരി സര്‍വേശ്വര റാവു.

Update: 2018-09-23 09:59 GMT
ആന്ധ്രാപ്രദേശില്‍ നക്സല്‍ ആക്രമണം; എം.എല്‍.എയും മുന്‍ എം.എല്‍.എയും കൊല്ലപ്പെട്ടു
AddThis Website Tools
Advertising

ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് നക്സല്‍ ആക്രമണത്തില്‍ എം.എല്‍.എമാര്‍ കൊല്ലപ്പെട്ടു. അരകു എം.എല്‍.എ കിഡാരി സര്‍വേശ്വര റാവുവും മുന്‍ എം.എല്‍.എ ശിവേരി സോമയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും തെലുഗു ദേശം പാര്‍ട്ടി(ടി.ഡി.പി) എം.എല്‍.എമാരാണ്.

ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. ആന്ധ്രാപ്രദേശില്‍ നിന്നും 125കി.മീ അകലെയായിരുന്നു ആക്രമണം. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അരകുവാലി മണ്ഡലത്തിലെ എം.എല്‍.എ കിഡാരി സര്‍വേശ്വര റാവു. മുന്‍ എം.എല്‍.എ ശിവേരി സോമയും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വഴിയില്‍ വെച്ച് 40ഓളം അംഗങ്ങളുള്ള മാവോയിസ്റ്റ് സംഘം ഇവരെ വളഞ്ഞ ശേഷം കാറില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നേരത്തെ തന്നെ നക്സലൈറ്റുകളുടെ ഹിറ്റ്ലിസ്റ്റില്‍ പെട്ട ആളാണ് എം.എല്‍.എ കിഡാരി സര്‍വേശ്വര റാവു.

Tags:    

Similar News