വൈദ്യുതിയില്ല; ഒഡീഷയില്‍ ഡോക്ടര്‍മാരുടെ ചികിത്സ മെഴുകുതിരി വെളിച്ചത്തില്‍

പ്രദേശത്തെ വൈദ്യുതി പ്രതിസന്ധി മൂലം മറ്റൊരു വഴിയും ഇല്ലാതെയാണ് മെഴുകുതിരിയും ഫ്ലാഷ്ലൈറ്റുകളും മറ്റും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നത്.

Update: 2018-09-25 05:40 GMT
Advertising

ഒഡീഷ മയൂർഭഞ്ജിലെ ഒരു ആശുപത്രിയില്‍ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും മെഴുകുതിരി വെളിച്ചത്തില്‍. പ്രദേശത്തെ വൈദ്യുതി പ്രതിസന്ധി മൂലം മറ്റൊരു വഴിയും ഇല്ലാതെയാണ് മെഴുകുതിരിയും ഫ്ലാഷ്ലൈറ്റുകളും മറ്റും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നത്.

"ദിനേന 180-200ഓളം രോഗികളെ ഞാന്‍ പരിശോധിക്കുന്നുണ്ട്. ഗുരുതരമായ വൈദ്യുതി പ്രതിസന്ധി മൂലം പലപ്പോഴും വെളിച്ചമില്ലാതെ രോഗികളെ പരിശോധിക്കേണ്ടി വരികയാണ്." മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ധഖിനാ രഞ്ജൻ ടുഡു പറയുന്നു.

അതേസമയം വൈദ്യുതിയുടെ ലഭ്യതക്കുറവ് മൂലമുണ്ടാകുന്ന ആശുപത്രിയിലെ ഈ ദയനീയാവസ്ഥക്ക് നേരെ അധികൃതർ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം. ഒരു ട്രാൻസ്ഫോമര്‍ പോലും ഇവിടെ സ്ഥാപിക്കുവാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ദിവസവും 200ലധികം രോഗികൾ ആശുപത്രി സന്ദർശിക്കുന്നു. പലപ്പോഴും ഗുരുതരമായ സാഹചര്യങ്ങളിൽ ചികിത്സക്കെത്തുന്നവരെ പോലും ചികിത്സിക്കാന്‍ കഴിയാതെ വരികയാണെന്നും ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു.

Tags:    

Similar News