ഗുഡ് മോണിങ് ഒഴിവാക്കി ഇന്ത്യാക്കാര്‍ ‘നമസ്‌കാരം’ പറയണമെന്ന് ഉപരാഷ്ട്രപതി

വെള്ളിയാഴ്ച ഗോവ എന്‍.ഐ.ടിയില്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Update: 2018-09-29 04:52 GMT
Advertising

ഗുഡ് മോണിങ് ഒഴിവാക്കി ഇന്ത്യാക്കാര്‍ ‘നമസ്‌കാരം’ എന്ന് പറയണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വെള്ളിയാഴ്ച ഗോവ എന്‍.ഐ.ടിയില്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ ഇംഗ്ലീഷ് ഭാഷാ വിരോധിയല്ലെന്നും എന്നാല്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന കോളനിവത്കരണ മനോഭാവം ഇല്ലാതാക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു

നമസ്‌കാരമാണ് ഇന്ത്യയിലെ സംസ്‌കാരത്തിന് അനുയോജ്യമെന്നും രാവിലെയോ, വൈകിട്ടോ, രാത്രിയിലോ സമയ വ്യത്യാസമില്ലാതെ പ്രയോഗിക്കാവുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News