മുഖം മിനുക്കി ന്യൂ ഡല്‍ഹി റെയില്‍വെ സ്റ്റേഷന്‍ ചുവരുകള്‍
ഡി.എസ്.എയുടെ സ്ഥാപകനായ യോഗേഷ് സൈനിക്കും സഹകലാകാരന്മാര്‍ക്കും ഇതിലൂടെ പൊതുജനങ്ങളെ ചുമര്‍ചിത്ര കലയിലേക്ക് ആകൃഷ്ടരാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.
ഡല്‍ഹി സ്ട്രീറ്റ് ആര്‍ട്സ് (DSA) കലാസമിതിയുടെ നേതൃത്വത്തില്‍ ന്യൂ ഡല്‍ഹി റെയില്‍വെ സ്റ്റേഷന്‍ ചുവരുകള്‍ക്ക് ചുമര്‍ചിത്രത്തിലൂടെ പുതുമുഖം. സംഘത്തിലെ ഒരുകൂട്ടം യുവകലാകരന്മാരുടെ നേതൃത്വത്തിലാണ് മങ്ങലേറ്റ് വൃത്തിഹീനമായി കിടന്നിരുന്ന ചുവരുകള്‍ക്ക് കടുംചായങ്ങളിലൂടെ പുതുജീവന്‍ ലഭിച്ചത്.
ഡി.എസ്.എയുടെ സ്ഥാപകനായ യോഗേഷ് സൈനിക്കും സഹകലാകാരന്മാര്‍ക്കും ഇതിലൂടെ പൊതുജനങ്ങളെ ചുമര്‍ചിത്ര കലയിലേക്ക് ആകൃഷ്ടരാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഡല്‍ഹിയെ കൂടാതെ അലഹബാദിലെ നരേലയിലും ദേശീയ റെയില്‍വേ മ്യൂസിയത്തിന്‍റെ ചുവരുകളിലും ഇവര്‍ വരകള്‍ തീര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ മാസം ബീഹാറില്‍ നിന്നുള്ള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിന്‍റെ ബോഗികള്‍ മധുബാനി / മിഥില വിഭാഗത്തില്‍പ്പെട്ട ചിത്രരചനകളാല്‍ കാഴ്ചക്കാര്‍ക്ക് ദൃശ്യ വിരുന്നൊരുക്കിയിരുന്നു. ഇത്തരം കലാസംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കൈമാറലുകള്‍ മറ്റുള്ളവര്‍ക്ക് ആ നാടിനെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള അവസരം കൂടിയാണ് സൃഷ്ടിക്കുന്നത്.