റഫാല്‍ കരാര്‍: അമേരിക്ക ‘ഭയപ്പെട്ടിരുന്ന’ എച്ച്.എ.എല്ലിനെ മോദി സര്‍ക്കാര്‍ ഒഴിവാക്കിയത് എന്തിന് ?
കേന്ദ്രസര്‍ക്കാരിനെതിരെ റഫാല്‍ വിവാദം ആളിക്കത്തുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എച്ച്.എ.എല്‍ ജീവനക്കാരുമായും മുന്‍ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിയത്.
റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എച്ച്.എ.എല്‍ ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുല്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. റഫാല്‍ കരാറില്‍ നിന്ന് എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കൂടിക്കാഴ്ച.
കേന്ദ്രസര്‍ക്കാരിനെതിരെ റഫാല്‍ വിവാദം ആളിക്കത്തുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എച്ച്.എ.എല്‍ ജീവനക്കാരുമായും മുന്‍ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യ ഐ.ഐ.ടി ഉണ്ടാക്കിയത് പോലെ വ്യോമയാന രംഗത്തെ ഇന്ത്യയുടെ തന്ത്രപ്രധാന മുതല്‍കൂട്ടാണ് എച്ച്.എ.എല്‍ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാലില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് ആരോപിച്ച രാഹുല്‍, എച്ച്.എ.എഎല്ലില്‍ നിന്ന് തട്ടിയെടുത്ത റഫാല്‍ കരാര്‍ റിലയന്‍സിന് നല്‍കിയതിനെ കുറിച്ച് ജീവനക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനാണ് താന്‍ എത്തിയതെന്നും വ്യക്തമാക്കി.
ലോകത്തില്‍ ഇന്ത്യക്കും ചൈനക്കും മാത്രമേ അമേരിക്കയെ വെല്ലുവിളിക്കാനാകൂ എന്ന് ബരാക് ഒബാമ പറഞ്ഞത് എച്ച്.എ.എല്‍ ഉള്ളത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ എച്ച്.എ.എല്‍ ജീവനക്കാരുടെ കൂടി പിന്തുണക്ക് വലിയ ശക്തിയാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കു കൂട്ടല്‍. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായതിനാല്‍ ജീവനക്കാര്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കരുതെന്ന സര്‍ക്കുലര്‍ പരിപാടിക്ക് മുമ്പ് മാനേജ്മെന്‍റ് പുറപ്പെടുവിച്ചിരുന്നു.