ജമ്മുകശ്മീര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം  

Update: 2018-10-20 08:10 GMT
Advertising

ജമ്മുകശ്മീരിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് വന്‍ മുന്നേറ്റം. അനന്തനാഗിലെ ദൂരി വെരിനാഗ് മുന്‍സിപ്പല്‍ കമ്മിറ്റികളില്‍ പതിനാലിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ബി.ജെ.പിയും ജയിച്ചു. ബന്നിഹാലില്‍ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസിനാണ് ജയം. ലേ മുനിസിപ്പല്‍ കമ്മിറ്റിയിലെ 13 സീറ്റുകളിലും കോണ്‍ഗ്രസ് ജയിച്ചു.

52 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കര്‍ശന സുരക്ഷയിലാണ് വോട്ടെണ്ണല്‍. കോണ്ഗ്രസിന് തൊട്ടു പിന്നില്‍ തന്നെ ബി.ജെ.പിയുമുണ്ട്.

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. ഈ മാസം എട്ടു മുതല്‍ 16 വരെയുള്ള തിയതികളില്‍ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

ബന്ദിപോര, രംബന്‍, അനന്ദ്‌നാഗ്, രജൗരി, തനമണ്ടി ലെഹ് തുടങ്ങിയ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. രാംനഗര്‍, നൗഷേര,സന്ദര്‍ബാനി, മട്ടാന്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പിയുടെ മുന്നേറ്റം. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പലയിടങ്ങളിലും കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

Tags:    

Similar News