പട്ടേല്‍ പ്രതിമക്ക് സമീപം പക്ഷി കാഷ്ഠമോ? മോദിയെ പരിഹസിച്ച് ദിവ്യ സ്പന്ദന

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പട്ടേല്‍ പ്രതിമക്ക് സമീപം നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന

Update: 2018-11-01 11:06 GMT
Advertising

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പട്ടേല്‍ പ്രതിമക്ക് സമീപം നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന. ഇതെന്താ പക്ഷി കാഷ്ഠമാണോ? എന്നാണ് മോദിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ശേഷം ദിവ്യ നല്‍കിയ അടിക്കുറിപ്പ്.

ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ മൂല്യത്തകര്‍ച്ചയാണ് ദിവ്യയുടെ ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബി.ജെ.പി വിമര്‍ശിച്ചു. സര്‍ദാര്‍ പട്ടേലിനെതിരായ അധിക്ഷേപവും നരേന്ദ്ര മോദിയോടുള്ള വെറുപ്പും ചേര്‍ന്നതാണ് ആ ഭാഷ. ഇതാണ് രാഹുല്‍ ഗാന്ധിയുടെ സ്നേഹത്തിന്‍റെ രാഷ്ട്രീയമെന്നും ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിമര്‍ശിച്ചു.

എന്നാല്‍ ട്വീറ്റ് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറല്ലെന്നും നിങ്ങള്‍ വിശദീകരണം അര്‍ഹിക്കുന്നില്ലെന്നും ദിവ്യ ബി.ജെ.പിക്ക് മറുപടി നല്‍കി.

മോദിക്കെതിരെ ദിവ്യ നേരത്തെയും രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മോദിയെ കള്ളനെന്ന് വിളിച്ചതിന് ദിവ്യക്കെതിരെ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. ‌‌‌

Tags:    

Similar News