നോട്ട് നിരോധം: കാലം കഴിയും തോറും പ്രത്യാഘാതവും വര്‍ധിക്കുന്നുവെന്ന് മന്‍മോഹന്‍ സിംങ്; സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്തിയെന്ന് ജെയ്റ്റ്‌ലി
എന്നാല്‍ നോട്ട് നിരോധം സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്തിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു.
Update: 2018-11-08 07:08 GMT
നോട്ട് നിരോധം രാജ്യത്തെ എല്ലാവരേയും ബാധിച്ചുവെന്ന് മന്‍മോഹന്‍ സിംങ്. കാലം കഴിയുംതോറും അതിന്‍റെ പ്രത്യാഘാതവും വര്‍ധിക്കുകയാണെന്നും മുന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ നോട്ട് നിരോധം സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്തിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു. നിരോധിച്ച മുഴുവന്‍ പണവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന വാദത്തില്‍ കഴമ്പില്ലെന്നും ജെയ്റ്റ്ലി ബ്ലോഗില്‍ കുറിച്ചു.
2016 നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി 500, 1000 രൂപാ നോട്ടുകൾ നിരോധിക്കുമ്പോൾ 15,41,793 കോടി രൂപയുടെ നോട്ടുകളാണ് സർക്കുലേഷനിൽ ഉണ്ടായിരുന്നത്. ഇതില്‍ 15,31,073 കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തിയിരുന്നു.