മുഈൻ ഖുറേഷി ആരാണ്?എന്തുകൊണ്ട് അദ്ദേഹം സി.ബി.ഐയെ വേട്ടയാടുന്നു?
മുഈൻ ഖുറേഷിക്ക് സോണിയാ ഗാന്ധി സംരക്ഷണം നൽകുന്നു, അതുകൊണ്ട് അദ്ദേഹം സുരക്ഷിതനാണ്. ആരോപണ വിധേയനായിട്ടും അന്വേഷണം നടത്തിയിട്ടില്ലെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു. അതുവരെ ഖുറേഷി അറിയപ്പെട്ടിരുന്നില്ല.
കഴിഞ്ഞ ഓക്ടോബർ 22ന് സി.ബി.ഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ സി.ബി.ഐ എസ്.പി ദേവേന്ദ്ര കുമാറിനെ സി.ബി.ഐ അറസ്റ്റ്ചെയ്തിരുന്നു. ബിസിനസുകാരനായ മുഈൻ ഖുറേഷിയിൽ നിന്ന് 2 കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയതായി ആരോപിച്ചിരിന്നു.
മുഈൻ ഖുറേഷി ആരാണ്? അദ്ദേഹത്തിനെതിരായ കേസ് എന്താണ്?
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായിരുന്ന മുഈൻ ഖുറേഷിക്ക് ഗാന്ധി 'സംരക്ഷണം' നൽകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
മുഈൻ ഖുറേഷിക്ക് സോണിയാ ഗാന്ധി സംരക്ഷണം നൽകുന്നു, അതുകൊണ്ട് അദ്ദേഹം സുരക്ഷിതനാണ്. ആരോപണ വിധേയനായിട്ടും അന്വേഷണം നടത്തിയിട്ടില്ലെന്നും നരേന്ദ്രമോദി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. അതുവരെ ഖുറേഷി അറിയപ്പെട്ടിരുന്നില്ല.
1. ഖുറേഷിയുടെ പേര് വിവാദ ഡയറിയിൽ
2014 സെപ്തംബറിൽ മോഡിയുടെ പ്രസ്താവനക്ക് ഏതാനും മാസങ്ങൾക്ക് ശേഷം വിവാദ ആരോപിതനായ സി.ബി.ഐ ഡയറക്ടർ രഞ്ജിത് സിൻഹയുടെ വസതിയിലെ സന്ദർശകരുടെ പേരുകൾ അവിടുത്തെ സന്ദർശക ഡയറിയിൽ നിന്ന് വെളിപ്പെടുത്തിയത്.
കോൾ അലോക്കേഷൻ കുംഭകോണത്തിൽ ഉൾപ്പെട്ടവരെ സഹായിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സിൻഹയുടെ സന്ദർശകരുടെ ലിസ്റ്റും ഏജൻസി അന്വേഷണ വിധേയമാക്കി. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശക ഡയറി അന്വേഷിക്കാൻ അന്വേഷണ പാനലിലേക്ക് അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
യു.പി.എ ഭരണകാലത്ത് 2004നും 2009നും ഇടക്ക് കൽക്കരിപ്പാടങ്ങൾ അനുവദിച്ചത് സംബന്ധിച്ച കുംഭകോണം നടന്നുവെങ്കിലും 2012 ൽ ഇന്ത്യൻ ധനനിയന്ത്രണാധികൃതർ നടത്തിയ റിപ്പോർട്ടിലാണ് കുംഭകോണം പുറത്തായത്.
ഖുറേഷിയുടെ പേരിലാണ് പല വിവാദങ്ങളും ഉള്ളത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഒന്നോ രണ്ടോ തവണ മാത്രമല്ല, മറിച്ച് 70 പ്രാവശ്യമായിരുന്നു അദ്ദേഹം സി.ബി.ഐ ഡയറക്ടർ ബോർഡിൽ സന്ദര്‍ശനം നടത്തിയത്. പാക് പൌരയായ ഖുറേഷിയുടെ ഭാര്യ നസ്രീനും പലതവണ സിൻഹയെ സന്ദർശിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
2. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഖുറേഷിയെ അറസ്റ്റ് ചെയ്യുന്നു.
ഈ വർഷം ഓഗസ്റ്റ് 25 ന് ഖുറേഷിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ കേസ് നടത്തിയാൽ, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പുകാരനാവും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെടുത്തിയിട്ടുള്ള ആസ്തി പുറത്തുവിട്ടിട്ടില്ലെങ്കിലും ഖുറേഷിയുടെ ഈ വളർച്ചയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാനാവും.
3. ചെറിയ കാലിഫാമിൽ നിന്ന് ഭീമന്‍ മാംസ കുത്തകയിലേക്ക്
ഡെറാഡൂണിലെ ഡൂൺ പബ്ലിക് സ്കൂളിലെ പൂർവ്വവിദ്യാര്‍ത്ഥിയാണ് ഖുറേഷി. ന്യൂ ഡെൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി. 1993 ൽ ഉത്തർ പ്രദേശിലെ രാംപൂരിലെ ഒരു ചെറിയ കശാപ്പുശാല നടത്തിയിരുന്നു.
ഒരു ദശാബ്ദം കൊണ്ട്തന്നെ ഖുറേഷിയുടെ ബിസിനസ് ഒരു സാമ്രാജ്യമായി വളർന്നു. 2003 ആയപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ മാംസ കയറ്റുമതിക്കാരായി അദ്ദേഹം അറിയപ്പെട്ടു.
അടിസ്ഥാന സൗകര്യമേഖലയിൽ നിന്നും ഫാഷൻ വരെ, വിവിധ മേഖലകളിലായി 25 കമ്പനികൾ ഖുറേഷി സ്ഥാപിച്ചു. മാംസം കയറ്റുമതി ചെയ്യുന്ന കമ്പനിയായ എ.എം.ക്യൂ ആഗ്രോ അദ്ദേഹത്തിന്റെ പ്രാഥമിക സംരംഭമായിതന്നെ തുടർന്നു.
4. പ്രൌഢ വിവാഹവും നികുതി വെല്ലുവിളികളും
മുഈൻ ഖുറേഷി ഇന്ത്യയിലെ മുൻനിര ഫാഷൻ ഡിസൈനര്‍മാരിലൊരാളായ പെർനിയ ഖുറേഷിയുടെ അച്ഛനാണ്. പല ബോളിവുഡ് ഇടപാടുകാരുമായുള്ള പോപ്പ്-അപ്പ് സ്ഥാപനങ്ങളാണ് പെർനയുടെ മുൻനിര സംരംഭങ്ങള്‍. ബോളിവുഡ് സ്റ്റൈലിസ്റ്റായ പർനിയ, സോനം കപൂറിന്റെ ഐഷക്ക് വേണ്ടിയും ജോലിചെയ്തിരുന്നു.
കോൺഗ്രസ് നേതാവ് ജിതൻ പ്രസാദിന്റെ അടുത്ത ബന്ധു അർജുൻ പ്രസാദിന് തന്റെ മകളെ വിവാഹം കഴിച്ചതോടെ 2011ൽ ഖുറേഷിയുടെ പേര് വീണ്ടും വെളിച്ചത്തുവന്നു.
5. ഖുറേഷിയുടെ 'ദുരൂഹ' ബന്ധങ്ങളും, വിദേശ വ്യാപാര ഇടപാടുകളും
പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ ഖുറേഷിയുടെ വിദേശ ആസ്തികളെക്കുറിച്ച് ഐ.ടി ഡിപ്പാർട്ട്മെന്റ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ എന്നിവർക്ക് വിവരമറിയിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ ബി.എസ്.എെ ബാങ്കിന്റെ ഹോംകോങ്ങ് ശാഖയിൽ ഖുറേഷിക്ക് അക്കൗണ്ട് ഉള്ളതായി കണ്ടെത്തി. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ഏറ്റവും പഴയ സ്വിസ് ധനിക മാനേജർമാരിൽ ഒന്നാണിത്. കൂടാതെ ദക്ഷിണാഫ്രിക്ക, ജേർസേ, ബർമുഡ എന്നിവിടങ്ങളിലും ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2015 ബ്ലാക്ക് മണി നിയമത്തിന്റെ അടിസ്ഥാനത്തിൽ 2015 മുതൽ എൻഫോഴ്‌സ്മെൻറ് ഡയറക്ട്രേറ്റ് ഖുറേഷിക്ക് നിരവധി നോട്ടീസ് അയച്ചിട്ടുണ്ട്.
രഞ്ജിത് സിൻഹ സി.ബി.ഐ ഡയറക്ടർ മാത്രമായിരുന്നില്ല. മറിച്ച് അദ്ദേഹം ഖുറേഷിയുടെ സഹപ്രവർത്തകൻ കൂടിയായിരുന്നു. ഏജൻസിയുടെ മുൻ മേധാവി എ.പി സിങിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നെന്ന് രേഖകളും അന്വേഷണങ്ങളും പറയുന്നു. ഈ വർഷം ഫെബ്രുവരിയിൽ കള്ളപ്പണം വെളുപ്പിച്ചതിന് ഖുറേഷിക്ക് എഫ്.ഐ.ആർ ഫയൽ ചെയ്തപ്പോൾ എ.പി. സിങ്ങിന്റെ പേരും അതിൽ ഉണ്ടായിരുന്നു. ഏജൻസിയുടെ വിവരങ്ങൾ ഖുറേഷിയുമായി പങ്കുവെക്കുകയും അദ്ദേഹത്തെ കേസിൽ സഹായിക്കുകയും ചെയ്തതായിരുന്നു കാരണം.
2014 മുതൽ ഖുറേഷിക്ക് ആവർത്തിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നും 2017ൽ മാംസ കുത്തകക്കെതിരേ രണ്ട് എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.