‘ശത്രു ഓഹരികള്‍’ വില്‍ക്കുന്നു; ലക്ഷ്യം 3000 കോടി 

ഇന്ത്യാവിഭജന സമയത്ത് രാജ്യം വിട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തിയാണ് ശത്രു ഓഹരികളായി പരിഗണിക്കുന്നത്.

Update: 2018-11-10 04:45 GMT
Advertising

ശത്രു ഓഹരികൾ (എനിമി പ്രോപ്പർട്ടി) വിറ്റ‌് 3000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യാവിഭജന സമയത്ത് രാജ്യം വിട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തിയാണ് ശത്രു ഓഹരികളായി പരിഗണിക്കുന്നത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ 996 കമ്പനികളിലായി 20000 പേര്‍ക്ക് 6.50 കോടിയിൽപരം ഓഹരികളുണ്ടെന്നാണ‌് കണക്ക‌്. ഇവയിൽ 588 കമ്പനികള്‍ ഇപ്പോഴും സജീവമാണ്. 139 എണ്ണം ഓഹരി വിപണിയിൽ ലിസ‌്റ്റ‌് ചെയ്യപ്പെട്ടവയാണ‌്.

ശത്രുസ്വത്തുക്കൾ വിറ്റഴിക്കാൻ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. നിലവില്‍ ഓഹരികള്‍ വിറ്റഴിക്കാനാണ‌് തീരുമാനമെങ്കിലും വിഭജന കാലത്ത് ഇന്ത്യ വിട്ടവരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ വിറ്റഴിക്കാനാണ് കേന്ദ്രര്‍ക്കാരിന്‍റെ നീക്കമെന്ന് ആരോപണമുണ്ട്.

ഓഹരികള്‍ വിറ്റുകിട്ടുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്. ധനമന്ത്രിയുടെ അധ്യക്ഷതയിൽ ഉപരിതല ഗതാഗതമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെട്ട സമിതി ഓഹരിവിൽപ്പനയ‌്ക്ക‌് മേൽനോട്ടം വഹിക്കും.

Tags:    

Similar News