മോയിന്‍ ഖുറേഷി കള്ളപ്പണ കേസ്: ആരോപണങ്ങള്‍ തള്ളി രാകേഷ് അസ്താന

മോയിന്‍ ഖുറേഷി കള്ളപ്പണ കേസ് അന്വേഷണത്തിനിടെ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളെ തള്ളി സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന.

Update: 2018-11-10 13:59 GMT
Advertising

മോയിന്‍ ഖുറേഷി കള്ളപ്പണ കേസ് അന്വേഷണത്തിനിടെ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളെ തള്ളി സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന. ഹൈദരബാദ് വ്യവസായി സതീഷ് സനയുടെ മൊഴില്‍ ഉന്നയിക്കുന്ന കാലാവധിയില്‍ ലണ്ടനിലായിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും എഫ്.ഐ.ആര്‍ കൃത്രിമവുമാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ അസ്താന കേസ് അന്വേഷിക്കുന്ന സി.വി.സിക്ക് നല്‍കി.

വിജയ് മല്ല്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി 2017 ഡിസംബര്‍ 2 മുതല്‍ 13വരെ ലണ്ടനിലായിരുന്നു. ഇടനിലക്കാര്‍ ഡല്‍ഹി സി.ബി.ഐ ഓഫീസിലെത്തി കണ്ടെന്ന ആരോപണവും തെറ്റാണ്. എഫ്.ഐ.ആര്‍ കൃത്രിമമാണ് എന്നിങ്ങനെയാണ് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന സി.വി.സിയെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ അസ്താന 2017 ഡിസംബര്‍ 3ന് ഇന്ത്യവിട്ടെന്നും 15ന് തിരിച്ചെത്തി എന്നുമാണ് അക്കാലയളവിലെ മാധ്യമ വാര്‍ത്തകളില്‍ പറയുന്നത്. ഒക്ടോബര്‍ 15നായിരുന്നു ഹൈദരബാദ് വ്യവസായി സതീഷ് സനയുടെ മൊഴി പ്രകാരം അസ്താനക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 2017 ഡിസംബര്‍ 2ന് ദുബൈയിലേക്ക് പോയി ഇടനിലക്കാരെ കണ്ട് 1 കോടി നല്‍കിയെന്നാണ് സതീഷ് സന മൊഴിയില്‍ പറയുന്നത്. ഇടനിലക്കാര്‍ ഇക്കാര്യം അസ്താനയോട് ഇന്റെര്‍നെറ്റിലൂടെ സംസാരിച്ച് ഉറപ്പിച്ചു. 5 കോടിയാണ് ആവശ്യപ്പെട്ടത്.

ശേഷം ഡിസംബര്‍ 13ന് 1.95കോടി ഡല്‍ഹി പ്രസ് ക്ലബില്‍ വച്ച് നല്‍കി. ഡിസംബര്‍ 15നോ 16നോ ഇടനിലക്കാര്‍ ഓഫീസിലെത്തി അസ്താനയെ കണ്ടെന്നും സനയുടെ മൊഴിയില്‍ പറയുന്നു. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സതീഷ് സന ആര്‍ത്തിച്ചു. ആരോപണങ്ങളില്‍ രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.വി.സിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി നല്‍കിയ കാലാവധി നാളെ അവസാനിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

Tags:    

Similar News