മധ്യപ്രദേശില്‍ ടിക്കറ്റ് മോഹികളുടെ കൂട് വിട്ട് കൂട് മാറ്റ കാലം

Update: 2018-11-14 13:27 GMT
Advertising

രാഷ്ട്രീയത്തിലെ ഭാഗ്യാന്വേഷികളുടെ കൂടുമാറ്റത്തിന്റെ കാലം കൂടിയാണ് തെരഞ്ഞെടുപ്പ് കാലം. ഈ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ നിരവധി ടിക്കറ്റ് മോഹികളാണ് മറു കണ്ടം ചാടി ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങുന്നത്.

ഭാഗ്യാന്വേഷികളുടെ ചാഞ്ചാട്ടം ബിജെപിക്കാണ് വലിയ തലവേദനയാകുന്നത്. ശിവരാജ് സിങ് ചൌഹാന്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും ഇത്തവണ പാര്‍ട്ടിക്ക് പുറത്ത് ചാടി. മുന്‍ കൃഷിമന്ത്രി രാമകൃഷ്ണ രുസ്മാരി, ആരോഗ്യമന്ത്രി സര്‍തജ് സിങ് എന്നിവരാണ് സ്വതന്ത്രരായി നാമനിര്‍ദേശപത്രിക നല്‍കിയത്. ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എമാരായ ബ്രഹ്മാനന്ദും, ജിതേന്ദ്ര ദാഗയും ടിക്കറ്റ് കിട്ടാതായതോടെ പാര്‍ട്ടിക്കെതിരെ രംഗത്തെത്തി.

പ്രമുഖ നേതാക്കളിലൊരാളായ രാഷ്മി സിങ് പാട്ടേലും സ്വതന്ത്രവേഷം കെട്ടി മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിലും സ്ഥിതി വിഭിന്നമല്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ റസൂല്‍ അഹ്മദ് സിദ്ധീഖിയുടെ മകളാണ് മറുകണ്ടം ചാടി ജനവിധി തേടുന്നവരില്‍ പ്രമുഖനേതാവ്. ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന ഏക മുസ്ലിം വനിതയാണ് ഫാത്തിമ റസൂല്‍ സിദ്ധീഖി. ഭരണ വിരുദ്ധ വികാരം ജയ സാധ്യതയില്ലാതാക്കുമെന്ന പേടിയാണ് ബി.ജെ.പി നേതാക്കളെ പാര്‍ട്ടി വിട്ട് മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നേതൃത്വത്തിലെ പടലപ്പിണക്കങ്ങളാണ് കോണ്‍ഗ്രസിലെ സ്താനാര്‍ഥി മോഹികളെ പേടിപ്പിക്കുന്നത്.

എന്തായാലും ഭാഗ്യാന്വേഷികളുടെ കൂടുമാറ്റം ആര്‍ക്കാകും വലിയ ആഘാതമാവുകയെന്നറിയാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കണം.

Tags:    

Similar News