നോട്ട് നിരോധം ഇന്ത്യയെ രക്ഷിച്ചു; ആര്‍.എസ്.എസ് നിരത്തുന്ന വാദങ്ങള്‍ ഇങ്ങനെ...
നോട്ട് നിരോധമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതെന്ന് ആര്‍.ബി.ഐ ബോര്‍ഡ് സ്വതന്ത്ര അംഗവും ആര്‍.എസ്.എസ് താത്വികാചാര്യനുമായ എസ്. ഗുരുമൂര്‍ത്തി.
നോട്ട് നിരോധം സൃഷ്ടിച്ച പ്രതിസന്ധികള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ, നോട്ട് നിരോധത്തെ പുകഴ്ത്തിയും ആര്‍.ബി.ഐയെ വിമര്‍ശിച്ചും ആര്‍.എസ്.എസ് രംഗത്തെത്തിയിരിക്കുന്നു. നോട്ട് നിരോധമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതെന്ന് ആര്‍.ബി.ഐ ബോര്‍ഡ് സ്വതന്ത്ര അംഗവും ആര്‍.എസ്.എസ് താത്വികാചാര്യനുമായ എസ്. ഗുരുമൂര്‍ത്തി.
500, 1000 രൂപ നോട്ടുകള്‍ റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണവ്യാപാരം തുടങ്ങിയ രംഗങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. 4.8 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍. 2008 ല്‍ സബ് പ്രൈം വായ്പ മൂലം അമേരിക്കയിലുണ്ടായ സാമ്പത്തിക തകര്‍ച്ച ഇവിടെയും ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഗുരുമൂര്‍ത്തി പറയുന്നു. നോട്ട് നിരോധത്തെയും ജി.എസ്.ടിയെയും ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാത്ത സാമ്പത്തിക വിദഗ്ധരെ സ്വദേശി ജാഗരണ്‍ മഞ്ചും വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ നിലപാടുകളെ പിന്തുണക്കാത്ത ആര്‍.ബി.ഐ നയങ്ങളെയും ഗുരുമൂര്‍ത്തി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 9.6 ലക്ഷം കോടിയാണ് ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരം. ലോകത്ത് മറ്റൊരു കേന്ദ്രബാങ്കും ഇത്രയും തുക കരുതല്‍ ധനമായി സൂക്ഷിക്കാറില്ല. അമേരിക്കയിലെ വ്യവസായികള്‍ പണത്തിനായി വിപണികളെ ആശ്രയിക്കുമ്പോള്‍ ഇന്ത്യയില്‍ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. ആര്‍.ബി.ഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്നും ഗുരുമൂര്‍ത്തി വ്യക്തമാക്കി. ആര്‍.ബി.ഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമവായത്തിലെത്തുന്നതിനിടെയാണ് ഗുരുമൂര്‍ത്തിയുടെ പ്രസ്താവന. നേരത്തെ ഗുരുമൂര്‍ത്തിയെ ആര്‍.ബി.ഐ ബോര്‍ഡിലേക്ക് കൊണ്ടുവന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
2009 മുതല്‍ 2014 വരെയായിരുന്നു കിട്ടാകടങ്ങള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. അന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ആര്‍.ബി.ഐ തയാറായില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിലല്ല ബാങ്കുകളില്‍ കിട്ടാകടം പെരുകിയതെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. അമേരിക്കയെ പിന്തുടരാതെ ജപ്പാനിലെ സമ്പദ്വ്യവസ്ഥയെയാണ് ഇന്ത്യ മാതൃകയാക്കേണ്ടതെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. നിലവിലെ കിട്ടാക്കട ബാധ്യത 27–28 ശതമാനമാണ്. ഇത് 12–18.76 ശതമാനമായി പിടിച്ചു നിർത്തണം. കിട്ടാക്കട നിരക്കു നിയന്ത്രിക്കാനായില്ലെങ്കില്‍ രൂപയുടെ മൂല്യം ഇടിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.