ഛത്തീസ്‌ഗഡില്‍ ധോലക് ചെണ്ട കൊട്ടി മോദി

റാലിയില്‍ പങ്കെടുക്കാനെത്തിയ മോദിക്ക് ബി.ജെ.പി പ്രാദേശിക നേതാവാണ് ധോലക് കൈമാറിയത്. 

Update: 2018-11-16 11:30 GMT
Advertising

ഛത്തീസ്‍ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് 20 ന് നടക്കാനിരിക്കെ അംബികാപൂരില്‍ നടന്ന റാലിക്കിടെ പരമ്പരാഗത വാദ്യോപകരമായ ധോലക് ചെണ്ട കൊട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി.

റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുമ്പായിരുന്നു ധോലകില്‍ ഒരു കൈനോക്കാന്‍ മോദി മുതിര്‍ന്നത്. റാലിയില്‍ പങ്കെടുക്കാനെത്തിയ മോദിക്ക് ബി.ജെ.പി പ്രാദേശിക നേതാവാണ് ധോലക് കൈമാറിയത്. അല്‍പ്പനേരം ധോലക് കൊട്ടിയ ശേഷമാണ് മോദി ഇരിപ്പിടത്തിലേക്ക് നീങ്ങിയത്. ഭീഷണികളെ അവഗണിച്ച് മാവോയിസ്റ്റ് ബാധിത മേഖലയായ ബസ്താറില്‍ വന്‍ പോളിങ് ശതമാനം സൃഷ്ടിച്ച വോട്ടര്‍മാരെ മോദി പ്രശംസിച്ചു. നവംബര്‍ 20 ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബസ്താറിലേക്കാള്‍ പോളിങ് ശതമാനം ഉയര്‍ത്താനാകുമെന്നും മോദി പറഞ്ഞു. ഇതാദ്യമായല്ല മോദി ഒരു പൊതുപരിപാടിയില്‍ വാദ്യോപകരണം പരീക്ഷിക്കുന്നത്. അടുത്തിടെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെ അവിടുത്തെ പരമ്പരാഗത ഡ്രം മോദി വായിച്ചിരുന്നു.

മോദി ജപ്പാനില്‍
മോദി മേഘാലയയില്‍
മോദി ടാന്‍സാനിയയില്‍
Tags:    

Similar News