ഗുജറാത്ത് വംശഹത്യാ കേസില്‍ മോദിയെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

വംശഹത്യക്ക് ഇരയായ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. 

Update: 2018-11-19 01:53 GMT
Advertising

2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും‍. വംശഹത്യക്ക് ഇരയായ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. അക്രമങ്ങളില്‍ ഗൂഢാലോചന നടത്തിയതിന് മോദിക്കെതിരെ തെളിവില്ലന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് ഗുജറാത്ത് ഹൈക്കോടതി ശരിവച്ചതോടെയാണ് സാക്കിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ എ.എന്‍ ഖാന്‍വില്‍ക്കര്‍,ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Tags:    

Similar News