‘’ജോലി നഷ്ടപ്പെടുമെന്ന ഭയം ഇല്ല, പക്ഷേ സ്ഥലം മാറ്റം ഉടനുണ്ടായേക്കാം’’: ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ കേന്ദ്ര സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന പ്രസ്താവനക്ക് പിന്നാലെ ഭീഷണികള്‍ ഉയരുന്നതായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

Update: 2018-11-28 15:27 GMT
Advertising

സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ കേന്ദ്ര സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന പ്രസ്താവനക്ക് പിന്നാലെ ഭീഷണികള്‍ ഉയരുന്നതായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സ്ഥലംമാറ്റ ഭീഷണി ആവര്‍ത്തിച്ചു ലഭിക്കുന്നുണ്ടെന്നും സത്യപാല്‍ മാലിക് പറഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ അനുസ്മരണ ചടങ്ങിലായിരുന്നു സത്യപാല്‍ മാലിക് ഇക്കാര്യം പറഞ്ഞത്.

ജമ്മുകശ്മീര്‍ സര്‍ക്കാര്‍ രൂപീകരണത്തിലും മുഖ്യമന്ത്രിയായി സജ്ജാദ് ലോണിനെ തെരഞ്ഞെടുക്കണമെന്നതിലും കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നും ഈ സമ്മര്‍ദ്ദമാണ് നിയമസഭ പിരിച്ചുവിടാന്‍ കാരണമെന്നുമായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ പ്രസ്താവന. നിയമസഭ പിരിച്ച് വിട്ടതിനെതിരായി പ്രതിപക്ഷ പ്രതിഷേധം തുടരവെ നവംബര്‍ 24ന് ഗ്വാളിയോറില്‍ വച്ചാണ് സത്യപാല്‍ മാലിക് ഇക്കാര്യം പറഞ്ഞത്.

ആരോപണം ഉടന്‍ തന്നെ ബി.ജെ.പി തള്ളിയിരുന്നു. പിന്നീട് പ്രസ്താവന വിവാദമായതോടെ സത്യപാല്‍ മാലിക് മാറ്റി പറഞ്ഞു. എങ്കിലും ഭീഷണികള്‍ ആവര്‍ത്തിച്ച് ലഭിക്കുന്നതായി സത്യപാല്‍ മാലിക് പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയം ഇല്ല. പക്ഷേ സ്ഥലം മാറ്റം ഉടനുണ്ടായേക്കാമെന്നും സത്യപാല്‍ മാലിക് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ജമ്മുകശ്മീര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക് ചുമതല ഏറ്റെടുത്ത്.

ये भी पà¥�ें- സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു, താന്‍ വഴങ്ങിയില്ലെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ഗവര്‍ണര്‍ അനാവശ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് തന്നെ വലിച്ചിഴക്കുകയാണെന്നാണ് സജ്ജാദ് ലോണിന്റെ പ്രതികരണം. അപമാനകരമാണ് ഗവര്‍ണറുടെ പ്രസ്താവന. എല്ലാ കശ്മീരികളെയും അഴിമതിക്കാരായി ചിത്രീകരിക്കുന്ന പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും സജ്ജാദ് ലോണ്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ സത്യം തുറന്ന് പറഞ്ഞിരിക്കുന്നു എന്നായിരുന്നു പ്രസ്താവനയില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.

ये भी पà¥�ें- ജമ്മു കശ്‍മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു

കഴിഞ്ഞ ബുധനാഴ്ച ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിടുന്നതിന് മുമ്പായി ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും കൂടിയാലോചന നടത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് ജമ്മുകശ്മീരിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗവര്‍ണറുടെ നടപടിക്ക് പിന്നില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായതായി പ്രതിപക്ഷം അന്നുതന്നെ ആരോപിച്ചിരുന്നു.

ये भी पà¥�ें- ജമ്മുകശ്മീര്‍ ഗവര്‍ണര്‍ പദവിയിലെത്തിയിട്ട് മൂന്ന് മാസം: ആരാണ് സത്യപാല്‍ മാലിക്

Tags:    

Similar News