മുന്നാക്ക സംവരണ ബില്‍ രാജ്യസഭ പാസാക്കി

മുന്നാക്ക സംവരണ ബില്‍ ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2019-01-09 17:04 GMT
Advertising

മുന്നാക്ക സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് തള്ളിയത്.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ ആവശ്യത്തെ കോണ്‍ഗ്രസ്സ്, സി.പി.എം, തൃണമൂല്‍, ആര്‍.ജെ.ഡി, ടി.ഡി.പി അടക്കം മിക്ക പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചു. എന്നാല്‍ ബില്ലിനെ ആശയപരമായി ഇവര്‍ എതിര്‍ത്തില്ല.

അതേസമയം ബില്ലിനെ എ.ഐ.എ.ഡി.എം.കെ എതിര്‍ത്തു. കീഴ്‍വഴക്കവും ചട്ടവും മറികടന്നാണ് സര്‍ക്കാര്‍ സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കുന്നതെന്നും കൂടിയാലോചന ഇല്ലാതെയാണ് രാജ്യസഭാ സമ്മേളനം നീട്ടിയത് എന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.

അതിനിടെ ലോക്സഭ പാസാക്കിയ മുന്നാക്ക സംവരണ ബില്‍ ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്നതാണ് ബില്ലെന്നും മോദി പറഞ്ഞു.

ये भी पà¥�ें- മുന്നാക്ക സംവരണം: ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി

Tags:    

Similar News