കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാഷ്ട്രീയം കളിച്ചാല്‍ കര്‍ഷകശാപം കിട്ടും: സംസ്ഥാനങ്ങളോട് മോദി 

പ്രതിവര്‍ഷം 6000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടിലെത്തിക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്ക് തുടക്കം

Update: 2019-02-24 09:58 GMT
കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാഷ്ട്രീയം കളിച്ചാല്‍ കര്‍ഷകശാപം കിട്ടും: സംസ്ഥാനങ്ങളോട് മോദി 
AddThis Website Tools
Advertising

കര്‍ഷകര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതിക്ക് തുടക്കമായി. പദ്ധതിയില്‍ രാഷ്ട്രീയം കളിക്കരുതെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് വായ്പ എഴുതിത്തള്ളാനില്ലെന്നും മോദി വ്യക്തമാക്കി

ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പ്രതിവര്‍ഷം 6000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടിലെത്തിക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്കാണ് ഇന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ തുടക്കമായത്. ആദ്യ ഗഡുവായ 2000 രൂപ ഒരു കോടി പത്ത് ലക്ഷം പേര്‍ക്കെത്തിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിച്ചാല്‍ കര്‍ഷകരുടെ ശാപത്തില്‍ ആ രാഷ്ട്രീയം തകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നത് ചിലര്‍ക്ക് മാത്രമാണ് ഗുണം ചെയ്യുക. മുന്‍കാല സര്‍ക്കാരുകള്‍ ചെയ്ത ആ കുറ്റകൃത്യം താന്‍ ചെയ്യില്ല. കോണ്‍ഗ്രസ് വാഗ്ദാനങ്ങളില്‍ കര്‍ഷകര്‍ വഞ്ചിതരാകരുതെന്നും മോദി പറഞ്ഞു. 17 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കുന്ന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Tags:    

Similar News