മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് 25 പേരെ കെട്ടിയിട്ടു; ‘ഗോ മാതാ കീ ജയ്’ വിളിപ്പിച്ചു
നൂറോളം പേരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
മധ്യപ്രദേശ്: പശുക്കടത്ത് ആരോപിച്ച് 25 പേരെ ആൾക്കൂട്ടം കൈകൾ ബന്ധിച്ച് നടത്തിക്കുകയും 'ഗോ മാതാ കീ ജയ്' വിളിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിൽ സാവിലേകേഡ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
പശുക്കടത്ത് ആരോപിച്ച് പിടികൂടിയവരെ മുട്ടുകുത്തി നിർത്തി 'ഗോ മാതാ കീ ജയ്' വിളിപ്പിക്കുന്ന വീഡിയോയും വടികളേന്തിയ ആൾക്കൂട്ടം ഇവരെ ബലമായി നടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ഇവരെ തെരുവിലൂടെ മൂന്ന് കിലോമീറ്റർ നടത്തിച്ച് ഖൽവ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
രേഖകളില്ലാതെ മഹാരാഷ്ട്രയിലേക്ക് കന്നുകാലികളെ കൊണ്ടു പോയതിന് 25 പേർക്കെതിരെയും ഇവരെ കെട്ടിയിട്ടു ഗോ മാതാ കീ ജയ് എന്ന് വിളിപ്പിച്ചവർക്കെതിരെയും കേസെടുത്തതായി ഖന്ദ്
വ എസ്.പി ശിവ് ദയാൽ സിംഗ് പറഞ്ഞു. കാലികളെ എത്തിച്ച എഴിലധികം വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറോളം പേരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.