ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു
ഗണേശ വിഗ്രഹ നിമഞ്ജനത്തിന് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്.
Update: 2019-09-13 03:37 GMT
മധ്യപ്രദേശിലെ ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 12 മരണം. ഗണേശ വിഗ്രഹ നിമഞ്ജനത്തിന് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഭോപ്പാലിലെ കത് ലാപുര ഘട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ബോട്ടില്‍ 20 പേരാണുണ്ടായിരുന്നത്. ബോട്ട് കീഴ്മേല്‍ മറിയുകയായിരുന്നു. 12 പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തി. ആറ് പേരെ രക്ഷപ്പെടുത്തി.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ഭോപ്പാലിലെ ഹാമിദിയ ആശുപത്രിയിലേക്ക് പോസ്റ്റ് മോട്ടത്തിനായി കൊണ്ടുപോയി. കാണാതായാവര്‍ക്കായുളള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.