പൗരത്വ നിയമം; അലിഗഢ് യൂണിവേഴ്‌സിറ്റി വി.സിയെ പുറത്താക്കി വിദ്യാര്‍ഥികളും അധ്യാപകരും
അവരുടെ ലോഡ്ജില്‍ നിന്നും ജനുവരി അഞ്ചിനുള്ളില്‍ ഒഴിഞ്ഞുപോകാനും പ്രസ്താവയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സ്‍ലര്‍ താരിഖ് മന്‍സൂര്‍ ഹാമിദിനെയും രജിസ്ട്രാര്‍ പ്രൊഫ. അബ്ദുല്‍ ഹാമിദിനെയും വിദ്യാര്‍ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പുറത്താക്കിയിരിക്കുന്നു. അവരുടെ ലോഡ്ജില്‍ നിന്നും ജനുവരി അഞ്ചിനുള്ളില്‍ ഒഴിഞ്ഞുപോകാനും പ്രസ്താവയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അവര്‍ രാജിവെച്ച് ഒഴിയുന്നതുവരെ വിദ്യാര്‍ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ജോയിന്റ് നോട്ടീസില്‍ പറയുന്നു. ഇവര്‍ ക്യാമ്പസില്‍ നിന്നും പുറത്തുപോകുന്നത് വരെ യാതൊരു പ്രവര്‍ത്തനവും നടക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു
പൗരത്വ നിയമത്തിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തെ ഭരണകൂടം അടിച്ചമര്‍ത്തുന്നതിനെതിരെയും ക്യാമ്പസിലെ പൊലീസിന്റെ നരനായാട്ടും നേരത്തെ വിദ്യാര്‍ഥികള്‍ ശക്തമായി അപലപിച്ചിരുന്നു. വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ വി.സിയും രജിട്രാറും പരാജയപ്പെട്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.