മോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതില്‍; ചൈനയെ നേരിടാന്‍ വേണ്ടത് ആഗോള കാഴ്ചപ്പാട്: രാഹുല്‍ ഗാന്ധി
സ്വന്തം പ്രതിച്ഛായ വര്‍ധിപ്പക്കുന്നതില്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രദ്ധ പതിപ്പിക്കുന്നതെന്നും ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യയ്ക്കുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എല്ലാം ഒരാളിലേക്ക് ചുരുങ്ങുക എന്ന ചിത്രം ദേശീയ കാഴ്ചപ്പാടല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോണ്‍ഗ്രസ് എം.പി പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള വിയോജിപ്പ് അറിയിച്ചത്.
PM is 100% focused on building his own image. India’s captured institutions are all busy doing this task.
— Rahul Gandhi (@RahulGandhi) July 23, 2020
One man’s image is not a substitute for a national vision. pic.twitter.com/8L1KSzXpiJ
ആഗോളതലത്തില്‍ ചൈനയെ നേരിടാനുള്ള കാഴ്ചപ്പാടാണ് വേണ്ടതെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. മാനസികമായ കരുത്തോടെ വേണം ചൈനയുമായി ഏറ്റുമുട്ടാനെന്നും ദീര്‍ഘവീക്ഷണമില്ലാത്തത് കൊണ്ടാണ് പല അവസരങ്ങളും നമുക്ക് നഷ്ടപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് മാത്രമായി നമ്മുടെ ശ്രദ്ധ ചുരുങ്ങിപ്പോകുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നത്. അവര്‍ ആ ദൌത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു - രാഹുല്‍ ഗാന്ധി പറഞ്ഞു.