കോവിഡ്; അടുത്ത 3 മാസം നിർണായകമെന്ന് ആരോഗ്യ മന്ത്രാലയം

പ്രതിദിന കണക്കുകളില്‍ രോഗമുക്തർ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്

Update: 2020-10-29 01:16 GMT
Advertising

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് സർക്കാർ. കോവിഡ് നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും വരുന്ന 3 മാസം നിർണായകമെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ചു.

പ്രതിദിന കണക്കുകളില്‍ രോഗമുക്തർ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗമുക്തി നിരക്ക് 91 ശതമാനത്തിനടുത്തെത്തി. രാജ്യത്ത് രോഗബാധിതർ 80 ലക്ഷം കടന്നെങ്കിലും 6 ലക്ഷത്തോളം പേരാണ് ചികിത്സയില് ഉള്ളത്.

ആകെ മരണം 1,20,510 ആയി. പത്തര ലക്ഷം സാമ്പിളുകൾ ഇന്നലെ പരിശോധിച്ചു.അതേസമയം പ്രതിദിന കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍ .8790 കേസുകള്‍. തമിഴ്നാട്ടില്‍ 6738ഉം ഡല്‍ഹിയില്‍ 5,673ഉം കർണാടകയില്‍ 3,146 ഉം പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു.നിലവിലെ രാജ്യത്തെ കോവിഡ് സാഹചര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രി സഭയോഗം ചർച്ച ചെയ്യും.

Tags:    

Similar News