ദീപാവലി ആഘോഷങ്ങളുടെ നിറവില്‍ ഉത്തരേന്ത്യ
കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ
ഉത്തരേന്ത്യ ഇന്ന് ദീപാവലി ആഘോഷത്തിൽ. നഗരങ്ങളും ഗലികളും വർണ ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് ദീപാവലിക്ക് ഒരുങ്ങി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ.
വനവാസത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനെ സ്വീകരിച്ചുവെന്ന സങ്കല്‍പത്തിന്‍റെ ഓർമ്മ പുതുക്കാനാണ് ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നത്. അലങ്കാര ദീപങ്ങളും മൺ ചെരാതുകളും കൊണ്ട് അലങ്കരിച്ച വർണ്ണ ശോഭയിലാണ് വഴികളും വീടുകളും. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷത്തിനു കൊഴുപ്പ് കൂട്ടും. അന്തരീക്ഷ മലീനികരണത്തിന്‍റെയും കോവിഡിന്‍റെയും പശ്ചാത്തലത്തിൽ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമുണ്ട്. പ്രാധാന മന്ത്രി നരേന്ദ്ര മോദി രാജസ്ഥാൻ ജയ്സാൽമീറിലുള്ള പട്ടാള ക്യാമ്പിലാവും ദീപാവലി ആഘോഷിക്കുക. ദീപാവലി ഒരുക്കങ്ങൾക്കായി കഴിഞ്ഞ ഒരാഴ്ച ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്.