ഡല്‍ഹിയില്‍ കുറയാതെ കോവിഡ്; മാർക്കറ്റുകളിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് സര്‍ക്കാര്‍
പ്രതിദിനം എണ്ണായിരത്തിനു മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്
Update: 2020-11-18 01:35 GMT
ഡൽഹിയിൽ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം എണ്ണായിരത്തിനു മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക മാർക്കറ്റുകളിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനു ക്രമസമാധാന പാലനത്തിനുള്ള അവകാശം നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കല്യാണമടക്കമുള്ള ചടങ്ങുകളിൽ 50ൽ അധികം ആളുകൾ പങ്കെടുക്കുന്നതും തടയണമെന്നും ഡൽഹി സർക്കാർ റിപ്പോർട്ട് നൽകി. നിലവിൽ കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാണ് ഡൽഹി പൊലീസ്.
അതേസയമം രാജ്യത്ത് കോവിഡ് കേസുകളിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നാൽപതിനായിരത്തിലും താഴെയാണ് രോഗികളുടെ എണ്ണം.