കേന്ദ്രസർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കർഷക സംഘടനകള്‍; കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി
വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു
Update: 2020-11-29 07:39 GMT
കർഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നൽകുന്നതാണ് കാർഷിക നിയമങ്ങളെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി. മതിയായ ചർച്ചകൾക്ക് ശേഷമാണ് നിയമങ്ങൾ കൊണ്ടുവന്നത്. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഡൽഹിയിൽ സമരം നടത്തുന്ന കർഷകരുമായുള്ള ചർച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ ഉപാധി വച്ചു. സർക്കാർ പറയുന്ന ഇടത്തേക്ക് സമരകേന്ദ്രം മാറ്റാൻ തയ്യാറാണെങ്കിൽ ചർച്ചയാകാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. കാർഷിക നിയമത്തിനെതിരെ 4 ദിവസം മുമ്പ് ആരംഭിച്ച ദില്ലി ചലോ മാർച്ച് ഡൽഹി അതിർത്തിയിൽ തുടരുകയാണ്.