പെൺവാണിഭം പൊലീസ്​ ഒത്താശയോടെ; 23 പേർ അറസ്റ്റിൽ

റാക്കറ്റിന്​ ഒത്താശ ചെയ്​തുവെന്ന്​ സംശയിക്കുന്ന അഞ്ച്​ ലോക്കൽ പൊലീസ്​ ഉദ്യോഗസ്​ഥരെ സസ്​പെൻഡ്​ ചെയ്​തു

Update: 2021-03-21 13:08 GMT
Advertising

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 12 വനിതകളും 11 പുരുഷൻമാരുമടങ്ങുന്ന വൻ സെക്​സ്​ റാക്കറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻകൗറിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. നോയിഡ, ഗ്രേറ്റർ നോയിഡ, ബുലന്ദ്​ശഹർ നിവാസികളാണ്​ അറസ്റ്റിലായവർ. പ്രധാന പ്രതിയെന്ന്​ സംശയിക്കുന്ന ഹോട്ടൽ മാനേജർ ഗ്യാനേന്ദ്ര കുമാറും അറസ്റ്റിലായിട്ടുണ്ട്.

റാക്കറ്റിന്​ ഒത്താശ ചെയ്​തുവെന്ന്​ സംശയിക്കുന്ന അഞ്ച്​ ലോക്കൽ പൊലീസ്​ ഉദ്യോഗസ്​ഥരെ സസ്​പെൻഡ്​ ചെയ്​തതായി ഗ്രേറ്റർ നോയിഡ ഡിവൈ.എസ്​.പി രാജേഷ്​ കുമാർ സിങ്​ പറഞ്ഞു.

ഡാൻകൗർ പൊലീസ്​ സ്​റ്റേഷൻ ഹൗസ്​ ഓഫീസർക്ക്​ സംഭവത്തിലുള്ള പങ്കിനെ കുറിച്ച്​ ഡി.സി.പി വിശാൽ പണ്ഡേ അന്വേഷിക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News