ആംബുലന്‍സില്‍ കോവിഡ് രോഗി; ജ്യൂസ് കുടിക്കാന്‍ വഴിയോരത്തു നിര്‍ത്തി ആരോഗ്യപ്രവര്‍ത്തകന്‍- വീഡിയോ കാണാം  

പി.പി.ഇ കിറ്റ് ധരിച്ചുനിൽക്കുന്ന ആരോഗ്യപ്രവർത്തകൻ തന്‍റെ മാസ്ക് പോലും കൃത്യമായി ധരിച്ചിട്ടില്ല.

Update: 2021-04-09 11:12 GMT
Advertising

രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുകയാണ്. തുടക്കത്തിലെന്ന പോലെ കോവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ സമീപിക്കാത്തത് രണ്ടാം ഘട്ട വ്യാപനത്തിന്‍റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭോപ്പാലിൽ നിന്നുപുറത്തുവരുന്ന ഒരു വീഡിയോ വൈറലാവുകയാണ്.

കോവിഡ് രോഗിയെക്കൊണ്ടുപോകുന്ന ആംബുലന്‍സ് വഴിയോരത്തുനിര്‍ത്തി ജ്യൂസ് ഓര്‍ഡര്‍ ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകനാണ് വീഡിയോയിലുള്ളത്. സഹ്ദോൽ ജില്ലയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പി.പി.ഇ കിറ്റ് ധരിച്ചുനിൽക്കുന്ന ആരോ​ഗ്യപ്രവർത്തകൻ തന്‍റെ മാസ്ക് പോലും കൃത്യമായി ധരിച്ചിട്ടില്ലെന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

മാസ്ക് താടിയിലേക്ക് താഴ്ത്തിവെച്ചാണ് ആരോഗ്യപ്രവര്‍ത്തകന്‍ ജ്യൂസ് ഓര്‍ഡര്‍ ചെയ്യുന്നത്. നിങ്ങൾ കൊറോണ രോ​ഗിയെ കൊണ്ടു പോവുകയല്ലേ, മാസ്ക് നേരെയിടൂ എന്ന് വീഡിയോ പകര്‍ത്തുന്നയാള്‍ ഇയാളോട് ചോദിക്കുന്നുണ്ട്. അപ്പോഴാണയാള്‍ മാസ്ക് നേരെയിടുന്നത്. തനിക്ക് കൊറോണയില്ലെന്നും താൻ രോ​ഗിയെ കൊണ്ടുപോവുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ് ആരോഗ്യപ്രവര്‍ത്തകന്‍ മറുപടി നല്‍കുന്നത്.

കേന്ദ്ര ആരോ​ഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ള പത്തു സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. നിലവിലെ ആശങ്കാജനകമായ സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നുള്ള ഇത്തരം വീഴ്ചകള്‍ തള്ളിക്കളയാനാകില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News