ഭര്‍ത്താവ് ഭാര്യയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു; കുത്തിയത് 25 തവണ

ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Update: 2021-04-11 05:11 GMT
ഭര്‍ത്താവ് ഭാര്യയെ പട്ടാപ്പകല്‍ നടുറോഡില്‍  കുത്തിക്കൊന്നു; കുത്തിയത് 25 തവണ
AddThis Website Tools
Advertising

പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ ബുദ്ധ വിഹാറിലാണ് സംഭവം. പൊതുനിരത്തിലാണ് കൊലപാതകം നടന്നത്.

26കാരിയായ നിലു എന്ന യുവതിയെയാണ് ഭര്‍ത്താവ് ഹരീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

യുവതിയെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഹരീഷ് കത്തി കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. ഒരു മാര്യേജ് ബ്യൂറോയില്‍ ജോലി ചെയ്യുകയായിരുന്നു ഹരീഷ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News