കോവിഡ് പ്രതിരോധത്തിനായി ആകാശത്ത് 42 വ്യോമസേന വിമാനങ്ങള്‍

75 ഓക്‌സിജൻ കണ്ടെയ്നറുകൾ ഇതുവരെ വ്യോമസേന എയർലിഫ്റ്റ് ചെയ്തു.

Update: 2021-05-08 14:44 GMT
Editor : Nidhin | By : Web Desk
Advertising

കോവിഡ് പ്രതിരോധത്തിനായി 42 വിമാനങ്ങൾ വിട്ടുനൽകി ഇന്ത്യൻ വ്യോമസേന. ഇന്ത്യയിലേക്ക് വിദേശത്തു നിന്ന് കോവിഡ് റീലീഫ് ഉപകരണങ്ങൾ കൊണ്ടുവരാനാണ് പ്രധാനമായും വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചത്. വ്യോമസേനാംഗങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ ബയോ സെക്യുർ ബബിളിനുള്ളിലാണ് കഴിയുന്നതെന്നും സേന വ്യത്തങ്ങൾ അറിയിച്ചു. എയർ വൈസ്-മാർഷലാണ് ഇക്കാര്യം അറിയിച്ചത്. 12 ഹെവി ലിഫ്റ്റ് വിമാനങ്ങളും 30 മീഡിയം ലിഫ്റ്റ് വിമാനങ്ങളുമാണ് ഇതിനായി ഉപയോഗിച്ചത്.

75 ഓക്‌സിജൻ കണ്ടെയ്നറുകൾ ഇതുവരെ വ്യോമസേന എയർലിഫ്റ്റ് ചെയ്തു. 98 ശതമാനം വ്യോമസേനാംഗങ്ങളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തു. 90 ശതമാനം പേർ രണ്ടാം ഡോസ് കോവിഡ് വാക്‌സിനുമെടുത്തു. എത്രയും പെട്ടെന്ന് അത് 100 ശതമാനത്തിലെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സേന വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ ഒരു വ്യോമസേന അംഗവും ഇതുവരെ കോവിഡ് വന്ന് മരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി മറിക്കടക്കാൻ ഏത് വെല്ലുവിളി ഏറ്റെടുക്കാനും വ്യോമസേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,01,078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 2,18,92,676 പേർക്കാണ്. നിലവിൽ 37,23,446 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 2,38,270 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News