ബി.ജെ.പിക്ക് നല്‍കിയ സീറ്റുകള്‍ ബി.എസ്.പിക്ക്; പഞ്ചാബില്‍ പുതിയ സഖ്യവുമായി അകാലിദള്‍

പഞ്ചാബ് നിയമഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബി.എസ്​.പിയുമായി സഖ്യം പ്രഖ്യാപിച്ച് ശിരോമണി അകാലിദള്‍.

Update: 2021-06-12 11:13 GMT
Advertising

പഞ്ചാബ് നിയമഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബി.എസ്​.പിയുമായി സഖ്യം പ്രഖ്യാപിച്ച് ശിരോമണി അകാലിദള്‍. രാജ്യത്തെ കാർഷക സമരത്തിന് നേരം മുഖംതിരിച്ച ബി.ജെ.പിയുമായുള്ള മുന്നണിബന്ധം അകാലിദള്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന ആദ്യ നിയസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ഇതിന്​ പിന്നാലെയാണ് ശിരോമണി അകാലിദള്‍​ പുതിയ സഖ്യം പ്രഖ്യാപിച്ചത്.

117 നിയമസഭാ സീറ്റുകളുള്ള പഞ്ചാബില്‍ അകാലിദള്‍ 97 സീറ്റുകളിലും ബി.എ.സ്പി 20 സീറ്റുകളിലും മത്സരിക്കും. നേരത്തെ ബി.ജെ.പിക്ക് നല്‍കിയിരുന്ന സീറ്റുകളാണ് ഇപ്പോള്‍ ബി.എസ്.പിക്ക് കൊടുത്തിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുമായുള്ള സഖ്യം തിരിച്ചടിക്കുമെന്ന് മനസിലാക്കിയതോടെയാണ് അകാലിദള്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.

27 വർഷങ്ങൾക്ക്​ മുമ്പാണ്​ ശിരോമണി അകാലിദള്ളും ബി.എസ്​.പിയും തമ്മില്‍ അവസാനമായി സഹകരിച്ച് മത്സരിക്കുന്നത്​. 1996ലെ ലോക്​സഭ തെരഞ്ഞെടുപ്പിലായിരുന്നു അത്. അന്നത്തെ മുന്നണി പഞ്ചാബിലെ 13ൽ 11 സീറ്റുകളും സഖ്യം നേടിയിരുന്നു. എട്ട്​ സീറ്റുകളിൽ ശിരോമണി അകാലിദൾ വിജയിച്ചപ്പോൾ ബി.എസ്​.പി മൂന്ന്​ സീറ്റുകൾ നേടി.

സുഖ്ബിര്‍ സിങ് ബാദല്‍ ആണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക. പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ ദിനമാണിതെന്ന് പറഞ്ഞ സുഖ്ബിര്‍‌ 2022 നിയമസഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന മറ്റ് തെരഞ്ഞെടുപ്പുകളിലും അകാലി ദള്‍- ബി.എസ്.പി സഖ്യം ഒന്നിച്ചാകും മത്സരിക്കുകയെന്നും വ്യക്തമാക്കി.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News