മൃതദേഹങ്ങള്‍ കിടത്താന്‍ മോര്‍ച്ചറിയിലോ സംസ്കരിക്കാന്‍ ശ്മശാനത്തിലോ സ്ഥലമില്ല: കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ വിറങ്ങലിച്ച് രാജ്യം

മരിച്ചവരേക്കാൾ ജീവൻ ഉള്ളവർക്ക് കരുതൽ നൽകാനേ തത്കാലം നിവർത്തിയുള്ളുവെന്ന് നിസ്സഹായരായി ആരോഗ്യരംഗത്തുള്ളവർക്ക് പറയേണ്ട ഗതികേട്.

Update: 2021-04-13 07:46 GMT
Advertising

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യം മറ്റൊരു ദുരന്തകാഴ്ചക്ക് കൂടി സാക്ഷിയാകുകയാണ്. കോവിഡ് വന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനോ സമയ ബന്ധിതമായി സംസ്കരിക്കാനോ കഴിയാതെ കൂട്ടിയിടേണ്ട ഗതികേടിലേക്ക് രാജ്യം മാറി. അത്തരം കാഴ്ചകളാണ് ഗുജറാത്ത്‌, ഛത്തീസ്‌ഗഡ്‌ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കാണാനാകുന്നത്.

ഛത്തിസ്ഗഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ റായ്പുർ ഭിം റാവു അംബേദ്കർ ആശുപത്രി മോർച്ചറിയിൽ മൃതശരീരങ്ങള്‍ കിടത്താന്‍ സ്ഥലം ഇല്ലാതായതോടെ കാണുന്നിടത്തൊക്കെ ഇടേണ്ട അവസ്ഥയാണ്. വരാന്തയിൽ, കൊടും വെയിലിൽ, മുറ്റത്ത് അങ്ങനെ ഒഴിവുള്ളിടത്തെല്ലാം...

ഇത്രയും മരണങ്ങൾ ഒരുമിച്ചുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ മീര ഭഗൽ പറഞ്ഞു. ഐസിയു സംവിധാനം തന്നെ കുറവ്. മരിച്ചവരേക്കാൾ ജീവൻ ഉള്ളവർക്ക് കരുതൽ നൽകാനേ തത്കാലം നിവർത്തിയുള്ളുവെന്ന് നിസ്സഹായരായി ആരോഗ്യരംഗത്തുള്ളവർക്ക് പറയേണ്ട ഗതികേട്.

bodies-pile-up-in-government-hospital-in-chhattisgarh-s-covid-horrorമൃതദേഹങ്ങൾ സംസ്കരിക്കാൻ ശ്മശാനത്തിൽ ഒഴിവില്ലാതായതോടെ മൈതാനത്ത് പലയിടത്തായി ചിതയൊരുക്കി. ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വാടോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലെല്ലാം ഇതാണാവസ്ഥ. ഏറ്റവും കൂടുതൽ കേസുകൾ ഉള്ള മഹാരാഷ്ട്രയിലെയും ഡൽഹിയിലെയുമൊക്കെ സാഹചര്യം വ്യത്യസ്തമല്ല. ഇതൊരു മുന്നറിയിപ്പാണ്, സൂക്ഷിച്ചില്ലെങ്കിൽ വരാനിരുക്കുന്ന കാഴ്ചകളും അനുഭവങ്ങളും ഹൃദയഭേദകമായിരിക്കുമെന്ന മുന്നറിയിപ്പ്.

Tags:    

Similar News