ലുഡോ ചൂതാട്ടം; നിരോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹരജി

ലുഡോയെ കഴിവ് ഉപയോഗപ്പെടുത്തി വിജയിക്കുന്ന ഒരു മത്സരം എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണമെന്നും ഭാഗ്യം മാത്രം അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുന്ന മത്സരം ആയി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു

Update: 2021-06-06 11:22 GMT
Editor : ubaid | Byline : Web Desk
Advertising

ജനപ്രിയ ബോർഡ് മത്സരമായ ലുഡോക്കെതിരെ ഹരജിയുമായി യുവാവ്. മഹാരാഷ്ട്ര നവ നിർമാൻ സേന അംഗമായ കേശവ് മൂലെയാണ് ബോംബേ ഹൈക്കോടതിയിൽ ലുഡോക്കെതിരെ പരാതിയുമായി എത്തിയത്. ലുഡോയെ കഴിവ് ഉപയോഗപ്പെടുത്തി വിജയിക്കുന്ന ഒരു മത്സരം എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണമെന്നും ഭാഗ്യം മാത്രം അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുന്ന മത്സരം ആയി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ലുഡോയുടെ മൊബൈൽ വേർഷനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട ഹരജി കോടതി ജൂൺ 22 ന് പരിഗണനക്കെടുക്കും. കോവിഡ് കാലത്ത് ലോക്ക്ഡൗണ് കാരണം ആളുകള് കൂടുതലായി വീട്ടിലിരുന്നപ്പോള്‍ സമയം കളയാന്‍ ആളുകള്‍ കൂടുതലായി കളിച്ചിരുന്ന മൊബൈല് ഗെയ്മാണ് ലുഡോ. 

ലുഡോ സുപ്രീം ആപ്പ് നാല് പേര് കളിക്കുമ്പോൾ ഒരാളിൽ നിന്ന് 5 രൂപ വീതം ഈടാക്കുന്നുണ്ട്, വിജയിക്കുന്ന വ്യക്തിക്ക് 17 രൂപ മാത്രമാണ് ലഭിക്കുന്നത് എന്നും ബാക്കി 3 രൂപ ഗെയിം നിർമിച്ച കമ്പനിക്കാണെന്നും പരാതിക്കാരൻ പറയുന്നു.  ലുഡോയുടെ പേരിൽ നടക്കുന്ന ചൂതാട്ടം സാമൂഹിക തിന്മയായി മാറുന്നുവെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ആരോപിച്ചു. മജിസ്ട്രേറ്റ് കോടതിയിലായിരുന്നു ഈ വിഷയം ആദ്യം എത്തിയതെങ്കിലും കോടതി പരിഗണനയിൽ എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പരാതിക്കാരൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പണം ഉപയോഗിച്ച് ലുഡോ കളിക്കുനന്ത് ചൂതാട്ട നിരോധന നിയമത്തിന്റെ 3, 4, 5 സെക്ഷനുകളുടെ പരിധിയിൽ വരുമെന്ന് മൂലെ അവകാശപ്പെടുന്നു. ഇത്തരം ഒരു പരാതി കോടതി അടിയന്തിരമായി പരിഗണനക്കെടുക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് പലരും ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതൊരു സാമൂഹ്യ തിന്മയായി മാറുന്നുവെന്നും യുവാക്കൾ ഈ പാതയിലേക്ക് വഴി മാറിപോകുന്നുവെന്നും അദ്ദേഹം പറയുന്നു.


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News