ക്ഷാമം രൂക്ഷം; ഓക്‌സിജൻ ഇറക്കുമതിക്കുള്ള തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ
രാജ്യം കടുത്ത ഓക്‌സിജൻ ക്ഷാമം നേരിടുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയുടെ തീരുമാനം
Update: 2021-04-24 10:13 GMT
ന്യൂഡൽഹി: ഓക്‌സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കി കേന്ദ്രസർക്കാർ. രാജ്യം കടുത്ത ഓക്‌സിജൻ ക്ഷാമം നേരിടുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയുടെ തീരുമാനം. മൂന്നു മാസത്തേക്കാണ് ഇളവു പ്രഖ്യാപിച്ചത്. ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്‌സിനുള്ള കസ്റ്റംസ് തീരുവയും എടുത്തു കളഞ്ഞിട്ടുണ്ട്.
എക്‌സൈസ് തീരുവ എടുത്തു കളഞ്ഞ ഉപകരണങ്ങൾ
നിലവിൽ ഇന്ത്യയിൽ കോവിഷീൽഡ്, കോവാക്‌സിൻ എന്നീ രണ്ട് വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകളാണ് രണ്ടും. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന് ഈയിടെ സർക്കാർ അനുമതി നൽകിയിരുന്നു.