രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുമ്പോഴും മരണനിരക്ക് കുതിച്ചുയരുന്നു

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സി.എഫ്.ആര്‍ നിരക്കാണ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയത്.

Update: 2021-05-30 13:58 GMT
Advertising

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കുതിച്ചുയരുന്നു. പുതിയ കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. പക്ഷെ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ മാത്രം ഒരു മാറ്റവുമില്ല.

ഇന്ത്യയുടെ സി.എഫ്.ആര്‍ റേറ്റ് (പോസിറ്റീവ് കേസുകളും മരണപ്പെട്ടവരുടെ എണ്ണവും തമ്മിലുള്ള അനുപാതം) മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും മെയ് രണ്ടാം പകുതിയില്‍ സി.എഫ്.ആര്‍ റേറ്റ് ആദ്യ 15 ദിവസത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്.

മെയ് ആദ്യ പകുതിയില്‍ 58,431 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് സി.എഫ്.ആര്‍ റേറ്റ് 1.6 ശതമാനമായിരുന്നു. എന്നാല്‍ അടുത്ത 14 ദിവസം 55,688 പേരാണ് മരിച്ചത്. സി.എഫ്.ആര്‍ റേറ്റ് 1.73 ശതമാനമായി ഉയര്‍ന്നു. രണ്ടാം പകുതിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും സി.എഫ്.ആര്‍ നിരക്ക് ഉയര്‍ന്നതാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സി.എഫ്.ആര്‍ നിരക്കാണ് മെയ് മാസത്തില്‍ രേഖപ്പെടുത്തിയത്. 1.31 ശതമാനമാണ് മെയ് മാസത്തിലെ സി.എഫ്.ആര്‍ നിരക്ക് ജനുവരിയില്‍ 1.15 ശതമാനമായിരുന്നു സി.എഫ്.ആര്‍. മാര്‍ച്ചില്‍ 0.52 ശതമാനം മാത്രമായിരുന്ന സി.എഫ്.ആര്‍ നിരക്ക്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News