അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി
കാര്‍ഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ല.
രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് വിലക്ക് നീട്ടിയത്.
കാര്‍ഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. 28 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബബിൾ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും തടസപ്പെടില്ല. നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 3498 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി.