4000 രൂപയും കിറ്റും; വാക്ക് പാലിച്ച് സ്റ്റാലിന്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ സഹായം. ആദ്യ ഗഡുവായ 2000 രൂപ കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു

Update: 2021-06-16 14:23 GMT
Editor : Roshin | By : Web Desk
Advertising

തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരത്തിലേറുമ്പോൾ പറഞ്ഞ വാക്കുപാലിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കോവിഡ് ധനസഹായമായി റേഷൻ കാർഡ് ഉടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്‍റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷൻകടകളിൽ നിന്നു തന്നെ വിതരണം ചെയ്തു. 500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികർ അടക്കമുള്ളവുരുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്.

കന്യാകുമാരി ജില്ലയിലെ 776 റേഷൻ കടകളിലായി 6 ലക്ഷം കാർഡ് ഉടമകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഏതാണ്ട് 240 കോടി രൂപയാണ് ഈ ഇനത്തിൽ പണമായി മാത്രം നൽകുക. 500 രൂപ വില വരുന്ന സാധനങ്ങളുടേതാണ് ഭക്ഷ്യക്കിറ്റ്. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ സഹായം. ആദ്യ ഗഡുവായ 2000 രൂപ കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News