ലോക്ഡൌണ്‍; ആദ്യ നാലാഴ്ചകളില്‍ ഡല്‍ഹി വിട്ടത് 8 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റാണ് കണക്കുകള്‍ പുറത്തുവിട്ടത്
കോവിഡ് ലോക്ഡൌണിനെ തുടര്‍ന്ന് ആദ്യ നാലാഴ്ചകളില്‍ ഡല്‍ഹിയില്‍ നിന്നും പലായനം ചെയ്തത് 8 ലക്ഷം കുടിയേറ്റ തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഏപ്രിൽ 19 നും മെയ് 14 നും ഇടയിൽ 8,07,032 കുടിയേറ്റ തൊഴിലാളികൾ ബസുകള്‍ മുഖേനെ സ്വന്തം നാട്ടിലേക്ക് പോയി. അതിൽ 3,79,604 പേർ ലോക്ഡൌണിന്‍റെ ആദ്യ ആഴ്ച തന്നെ തലസ്ഥാനം വിട്ടു. രണ്ടാം ആഴ്ചയിൽ 2,12,448, മൂന്നാം ആഴ്ചയിൽ 1,22,490, നാലാം ആഴ്ചയിൽ 92, 490 എന്നിങ്ങനെയാണ് കണക്കുകള്‍. അയൽ സംസ്ഥാനങ്ങളിലെ ഗതാഗത അധികാരികളുമായുള്ള സമയോചിതമായ ഏകോപനം, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, എൻസിടി സർക്കാർ ഡല്‍ഹി സർക്കാർ എട്ട് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ഡൌണിന്‍റെ നാല് ആഴ്ചയിൽ 21,879 അന്തർസംസ്ഥാന ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 19നാണ് ഡല്‍ഹിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് അത് പലതവണ നീട്ടുകയും ചെയ്തു. മേയ് 16 വരെയാണ് ലോക്ഡൌണ്‍. മഹാമാരിയുടെ തുടക്കമായ 2020 മാര്‍ച്ചിലെ മുൻകാല അനുഭവത്തിൽ നിന്ന് മനസിലാക്കിയ അധികൃതര്‍ കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്‍മനാട്ടിലെത്തിക്കാന്‍ സംസ്ഥാന ഗതാഗത വകുപ്പ് ഇത്തവണ ആവശ്യമായ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.