വാക്സിന്‍ സൗജന്യമാക്കണം, സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണം; മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

12 പ്ര​മു​ഖ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ പ്രതിനിധികളാണ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Update: 2021-05-13 03:31 GMT
Advertising

കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്. കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും അ​ട​ക്കം 12 പ്ര​മു​ഖ പ്ര​തി​പ​ക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിപക്ഷം പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ഉന്നയിച്ച ആ​വ​ശ്യ​ങ്ങ​ൾ കേന്ദ്രം പാടെ അ​വ​ഗ​ണി​ക്കു​ക​യും ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കത്തയച്ചത്. 

സ​ർ​ക്കാ​ർ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​കരിച്ചേ മതിയാവൂ എന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ല​ഭ്യ​മാ​യ എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ്​ വാ​ക്​​സി​ൻ സം​ഭ​രി​ക്ക​ണം. സൗ​ജ​ന്യ​വും സാ​ർ​വ​ത്രി​ക​വു​മാ​യ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ട​ന​ടി ന​ട​പ്പാ​ക്ക​ണം. ത​ദ്ദേ​ശീ​യ​മാ​യ വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​ന​ത്തി​ന്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധമാക്കണം. 

ബ​ജ​റ്റ്​ വി​ഹി​ത​മാ​യ 35,000 കോ​ടി വാ​ക്​​സി​നു​വേ​ണ്ടി ചെ​ല​വി​ട​ണം. പു​തി​യ പാ​ർ​ല​മെന്‍റ്​ നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി ഉ​ട​ന​ടി നി​ർ​ത്തി​വെ​ച്ച്, ഇ​തി​നാ​യി നീ​ക്കി​വെ​ച്ച പ​ണം ഓ​ക്​​സി​ജ​നും വാ​ക്​​സി​നും സ​മാ​ഹ​രി​ക്കാ​ൻ ചെ​ല​വി​ട​ണം. പി.​എം കെ​യേ​ഴ്​​സ്​ എ​ന്ന സ്വ​കാ​ര്യ ട്ര​സ്​​റ്റി​ലെ ക​ണ​ക്കി​ല്ലാ പ​ണം വാ​ക്​​സി​ൻ, ഓ​ക്​​സി​ജ​ൻ, മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​മൂ​ലം തൊ​ഴി​ലി​ല്ലാ​താ​യ​വ​ർ​ക്ക്​ പ്ര​തി​മാ​സം 6,000 രൂ​പ വീ​തം ന​ൽ​ക​ണം. ഗോ​ഡൗ​ണു​ക​ളി​ൽ അ​രി​യും മ​റ്റും കെ​ട്ടി​ക്കി​ട​ന്നു ന​ശി​ക്കു​ക​യാ​ണെ​ന്നി​രി​ക്കേ, ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ഇ​ര​ക​ളാ​യി ക​ർ​ഷ​ക​ർ മാ​റാ​തി​രി​ക്കാ​ൻ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം- ക​ത്തി​ൽ ഉ​ന്ന​യി​ച്ച വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഇ​വ​യാ​ണ്. അതേസമയം, മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയും കത്തില്‍ ഒപ്പുവെച്ചിട്ടില്ല. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News