സമോസ പാവിനെച്ചൊല്ലി തര്‍ക്കം; റയില്‍വെ കാന്‍റീന്‍ ജീവനക്കാരന്‍ അന്ധനായ യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു

ഞായറാഴ്ചയാണ് സംഭവം. ദിലീപ് മൂര്‍ (28)എന്നയാള്‍ക്കാണ് പരിക്കേറ്റത്

Update: 2021-04-27 03:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

സമോസ പാവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് റയില്‍വെ കാന്‍റീന്‍ ജീവനക്കാരന്‍ അന്ധനായ യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു. മുംബൈയിലെ അംബര്‍നാഥ് സ്റ്റേഷനിലെ റയില്‍വെ കാന്‍റീനിലാണ് സംഭവം നടന്നത്. 11 രൂപയുള്ള സമോസ പാവിന് 13 രൂപ ഈടാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ഞായറാഴ്ചയാണ് സംഭവം. ദിലീപ് മൂര്‍ (28)എന്നയാള്‍ക്കാണ് പരിക്കേറ്റത്. മൂറും സുഹൃത്തും ചേര്‍ന്ന് അംബര്‍നാഥ് സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തിയതായിരുന്നു. കാന്‍റീനിലെത്തിയ ഇവര്‍ രണ്ട് സമോസ പാവിന് ഓര്‍ഡര്‍ കൊടുത്തു. ഒരു സമോസക്ക് 13 രൂപയാണ് വിലയെന്ന് കാന്‍റീന്‍ ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ 11 രൂപയാണ് വിലയെന്ന് മൂറും വാദിച്ചു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കുകയും ജീവനക്കാരന്‍ മൂറിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. മറ്റൊരു ജീവനക്കാരന്‍ മൂറിനെ അടിക്കുകയും ചെയ്തു. മൂറിന്‍റെ വലത് കയ്യിന് പരിക്കേറ്റിട്ടുണ്ട്.

സമോസ പാവിനെച്ചൊല്ലി തര്‍ക്കം; റയില്‍വെ കാന്‍റീന്‍ ജീവനക്കാരന്‍ അന്ധനായ യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ചുസംഭവത്തിന് ശേഷം മൂര്‍ റയില്‍വെ പൊലീസിനെ സമീപിക്കുകയായിരുന്നു. കാന്‍റീന്‍ ജീവനക്കാരനായ മംഗള്‍ കുശ്വാഹക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ജി.ആര്‍.പി സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശാര്‍ദ്ദുല്‍ വാല്‍മീകി അറിയിച്ചു. വാഗ്നി നിവാസിയായ മൂര്‍ ബിരുദധാരിയാണ്. ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് താമസം. ട്രയിനുകളില്‍ ഭിക്ഷയെടുത്താണ് മൂര്‍ ജീവിക്കുന്നത്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News