രോഗികള്‍ക്ക് ഓക്സിജൻ സിലിണ്ടറിനു പകരം അഗ്നിശമന ഉപകരണം നൽകി കബളിപ്പിച്ചു; രണ്ട് പേര് അറസ്റ്റില്‍
ഇവരിൽ നിന്ന് വിൽക്കാൻ ഒരുക്കിവെച്ച അഞ്ച് അഗ്നിശമന ഉപകരണം കൂടി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഓക്സിജൻ സിലിണ്ടറെന്ന വ്യാജേന അഗ്നിശമന ഉപകരണം വിറ്റ് യുവതിയെ കബളിപ്പിച്ച രണ്ടു പേർ പിടിയിൽ. ഡൽഹിയിലെ ഉത്തംനഗറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കോവിഡ് ബാധിച്ച ബന്ധുവിനായാണ് ബിന്ദാപുർ സ്വദേശിനിയായ ഗീത അറോറ ഓക്സിജൻ സിലിണ്ടർ തേടിയത്. എന്നാൽ ഇവരെ സമീപിച്ച യുവാക്കൾ അഗ്നിശമന സിലിണ്ടറുകൾ നൽകി കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പ് മനസിലായ ഇവർ പോലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അശുതോഷ് ചൗഹാൻ (19), ആയുഷ് കുമാർ (22) എന്നിവരാണ് പിടിയിലായത്. 10,000 രൂപ ഈടാക്കിയാണ് തട്ടിപ്പുകാർ സിലിണ്ടർ വിറ്റത്. ഇവരിൽ നിന്ന് വിൽക്കാൻ ഒരുക്കിവെച്ച അഞ്ച് അഗ്നിശമന ഉപകരണം കൂടി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.