കോവിഡ് നിയന്ത്രണം: നെതർലൻഡ്സിൽ പ്രതിഷേധം രൂക്ഷമാകുന്നു
പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ചു.
Update: 2021-01-26 16:44 GMT
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ചു.
നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടയിൽ കല്ലും പടക്കവും ഉപയോഗിച്ചവരെ ആണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും, ട്രെയിൻ ഉൾപ്പെടെ പലതും കൊള്ളയടിക്കുകയും ചെയ്തു എന്നും നെതർലൻഡ്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാത്രിയിലുള്ള കർഫ്യു പോലുള്ള കൂടുതൽ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ ആണ് ആംസ്റ്റർഡാം ഉൾപ്പെടെയുള്ള ഡച്ച് നഗരങ്ങളിലും പട്ടണങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടത്.