കമൽഹാസൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി 

ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കമലഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. 

Update: 2018-06-21 12:39 GMT
കമൽഹാസൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി 
AddThis Website Tools
Advertising

മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെങ്കിലും സഖ്യസാധ്യത സംബന്ധിച്ച ചർച്ചകൾക്ക് സമയമായില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം കമൽഹാസൻ പറഞ്ഞു. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കമൽഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

പാർട്ടി രജിസ്ട്രേഷൻ സംബന്ധിച്ച അന്തിമ നടപടിക്രമങ്ങള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിക്കാനായാണ് കമലഹാസൻ ഡൽഹിയിലെത്തിയത്. പാർട്ടി രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾ എട്ടു ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽ ഹാസനെ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News