കോവിഡ് ചികിത്സയ്ക്ക് അമിതതുക ഈടാക്കരുത്; സ്വകാര്യ ആശുപത്രികളോട് മുഖ്യമന്ത്രി
25 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്ക് നൽകണം
Update: 2021-04-24 07:29 GMT
കോവിഡ് ചികിത്സയ്ക്ക് അമിതതുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്നു രാവിലെ യോഗം വിളിച്ചത്.
സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്ക് നൽകണം. കാരുണ്യസുരക്ഷാ പദ്ധതിയുമായി ആശുപത്രികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലുള്ള കാരുണ്യ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം തീർക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
എന്നാൽ, കോവിഡ് ചികിത്സയ്ക്ക് എല്ലാ ആശുപത്രികളിലും ഒരേ നിരക്ക് പറ്റില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ പ്രതികരിച്ചിട്ടുണ്ട്.