കൗമാരക്കാർക്ക് പ്രിയം ഇൻസ്റ്റഗ്രാം; പരസ്യവരുമാനത്തിൽ ഫേസ്ബുക്കിനെ മറികടക്കും

ഇ-കൊമേഴ്‌സ്, വീഡിയോ പരസ്യങ്ങൾ കൂടുതലായി വരുന്നതോടെ യു.എസിൽ ഇൻസ്റ്റഗ്രാമിന്റെ വരുമാനം 2020നെ അപേക്ഷിച്ച് 40 ശതമാനം ഉയർന്ന് 26 ബില്യൻ ഡോളറാവും, 2023 ഓടെ ഇൻസ്റ്റഗ്രാമിൽ നിന്നുള്ള വരുമാനം ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

Update: 2021-11-11 13:20 GMT
Advertising

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പരസ്യവരുമാനത്തിൽ ഈ വർഷത്തോടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്കിനെ പിന്തള്ളുമെന്ന് റിപ്പോർട്ട്. വാർഷിക പരസ്യവരുമാനമായ 50 ബില്യൻ ഡോളറിൽ 52 ശതമാനവും ഇൻസ്റ്റഗ്രാമിൽ നിന്നാവുമെന്നാണ് റിപ്പോർട്ട്. യുവ ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിലേക്ക് കൂടുമാറുന്നതാണ് ഫേസ്ബുക്കിന് തിരിച്ചടിയായത്.

ഇ-കൊമേഴ്‌സ്, വീഡിയോ പരസ്യങ്ങൾ കൂടുതലായി വരുന്നതോടെ യു.എസിൽ ഇൻസ്റ്റഗ്രാമിന്റെ വരുമാനം 2020നെ അപേക്ഷിച്ച് 40 ശതമാനം ഉയർന്ന് 26 ബില്യൻ ഡോളറാവും, 2023 ഓടെ ഇൻസ്റ്റഗ്രാമിൽ നിന്നുള്ള വരുമാനം ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. 2023ൽ മെറ്റയുടെ പരസ്യവരുമാനത്തിൽ 61 ശതമാനവും ഇൻസ്റ്റഗ്രാമിൽ നിന്നാവും, ഫേസ്ബുക്കിൽ നിന്നുള്ള വരുമാനം 39 ശതമാനമായി കുറയുമെന്നും 'ഇ മാർക്കറ്റർ' പുറത്തുവിട്ട കണക്കുകൾ പറയുന്നു.

അതേസമയം അടുത്തിടെ പേരുമാറ്റിയ മെറ്റയിൽ നിന്ന് പുറത്തുവന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം യുവ ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിനെയും കൈവിടുന്നതായാണ് റിപ്പോർട്ട്. സ്‌നാപ്, ടിക് ടോക് തുടങ്ങിയ ആപ്പുകളാണ് യുവാക്കൾക്ക് കൂടുതൽ പ്രിയങ്കരമെന്നായിരുന്നു റിപ്പോർട്ടുകൾ. 2019ൽ ഇൻസ്റ്റഗ്രാമിന്റെ കൗമാര ഉപയോക്താക്കളിൽ 13 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. അടുത്ത രണ്ട് വർഷത്തിനിടെ ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ എണ്ണത്തിൽ 45 ശതമാനത്തിന്റെ കൂടി കുറവുണ്ടാവുമെന്നും റിപ്പോർട്ടുകൾ പറയുന്നു.



(ഗ്രാഫിക്‌സ് കടപ്പാട്: ദി റാപ്‌)

2012 ലാണ് ഒരു ബില്യൻ ഡോളറിന് ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് വാങ്ങിയത്. യു.എസിൽ ഫേസ്ബുക്കിന്റെ മുൻ ഓഡിയൻസിനെ അപേക്ഷിച്ച് ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഉപയോക്താക്കളുടെ എണ്ണത്തിൽ ഫേസ്ബുക്ക് ഒരു ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയപ്പോൾ നാല് ശതമാനത്തിന്റെ വളർച്ചാണ് ഇൻസ്റ്റഗ്രാമിലുണ്ടായത്. മോണിടൈസിങ്ങിൽ ഫേസ്ബുക്കിനെ അപേക്ഷിച്ച് ഇൻസ്റ്റഗ്രാം കൂടുതൽ എളുപ്പമാണ് എന്നതാണ് പരസ്യനിരക്ക് ഉയരാൻ കാരണമെന്ന് മാർക്കറ്റിങ് ഏജൻസിയായ മോംഗൂസ് മീഡിയ സി.ഇ.ഒ ലോറൻ പെട്രുല്ലോ പറഞ്ഞു.

ടിക് ടോക്കിന് സമാനമായി ഇൻസ്റ്റഗ്രാം റീൽസ് അധികമായി വീഡിയോ പരസ്യങ്ങൾക്ക് അവസരം നൽകുന്നതിനാൽ ഫേസ്ബുക്കിൽ പരസ്യം നൽകുന്നതിനെക്കാൾ ഇൻസ്റ്റഗ്രാമിലാണ് പരസ്യദാതാക്കൾക്ക് താൽപര്യമെന്ന് ഡിജിറ്റൽ ഏജൻസിയായ ഐസ്‌പോപ് സ്ഥാപകൻ ജോർദാൻ ബനാഫ്‌ഷേഷ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News