പ്രതിദിന കോവിഡ് രോഗികള്‍ മൂന്നുലക്ഷം: ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്ക് ഏര്‍പ്പെടുത്തി 10 രാജ്യങ്ങള്‍

സിംഗപ്പൂരാണ് പുതുതായി ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

Update: 2021-04-23 02:00 GMT
By : Web Desk
Advertising

ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കുമായി കൂടുതൽ വിദേശ രാജ്യങ്ങൾ. മൂന്ന് ലക്ഷത്തിലധികമായി പ്രതിദിന കോവിഡ് കേസുകൾ ഉയരുകയും വൈറസിന്‍റെ പുതിയ വകഭേദങ്ങൾ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

സിംഗപ്പൂരാണ് പുതുതായി ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. യു.എസ്, യു.കെ, പാകിസ്താൻ, ന്യൂസിലൻഡ്, സിംഗപൂർ, ഫ്രാൻസ് ഉൾപ്പെടെ പത്ത് രാജ്യങ്ങളാണ് ഇന്ത്യൻ യാത്രികരെ ഇതിനകം വിലക്കിയത്.

സൗദി അറേബ്യ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങൾ പിന്നിട്ട രണ്ടു മാസമായി ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒമാനും യു.എ.ഇയും ആണ് പുതുതായി വിലക്ക് ഏർപ്പെടുത്തിയത്. ഗൾഫിൽ ഖത്തറും ബഹ്റൈനും മാത്രമാണ് ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്താത്ത മറ്റു രാജ്യങ്ങൾ. ഫ്രാൻസിന്റെ പാത പിന്തുടർന്ന് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്താനാണ് സാധ്യത.

വിലക്കിന് മുന്നോടിയെന്നോണം കഴിഞ്ഞ ദിവസം മുതൽ മുതൽ ദുബൈ ഇന്ത്യക്കാർക്ക് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന ഫലമുള്ളവർക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ എന്നാണ് ദുബൈ കൈക്കൊണ്ട രീതി.


Full View

Tags:    

By - Web Desk

contributor

Similar News