ഹെലോ ഡോക്ടർ; കോവിഡ് രോഗികളെ സഹായിക്കാൻ ഹെൽപ്‌ലൈൻ ആരംഭിച്ച് രാഹുൽ ഗാന്ധി

സന്നദ്ധ സേവനത്തിനു തയാറുള്ള ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും പേര് രജിസ്റ്റര് ചെയ്യാൻ ആവശ്യം

Update: 2021-05-01 07:09 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് രോഗികൾക്കായി ഹെൽപ്‌ലൈൻ ആരംഭിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഹെലോ ഡോക്ടർ' എന്ന പേരിലാണ് രോഗികൾക്ക് ആരോഗ്യപരമായ സംശയനിവാരണങ്ങൾക്കും ഉപദേശങ്ങൾക്കുമായി ആശ്രയിക്കാവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കുചേരാൻ ഡോക്ടർമാരോട് ആഹ്വാനം ചെയ്തിട്ടുമുണ്ട് രാഹുൽ.

ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. +919983836838 ആണ് മെഡിക്കൽ ഉപദേശങ്ങൾക്കായി വിളിക്കാവുന്ന ഹെൽപ്‌ലൈൻ നമ്പർ. ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് രാജ്യം ആവശ്യപ്പെടുന്നത്. നമ്മുടെ ജനതയെ സഹായിക്കേണ്ടതുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷനലുകളും പങ്കാളികളാകണമെന്നും ട്വീറ്റിലൂടെ രാഹുൽ ആവശ്യപ്പെട്ടു. 'ഹെലോ ഡോക്ടർ' എന്ന പേരിലുള്ള ഗൂഗിൾ ഫോമിന്റെ ലിങ്ക് രാഹുൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

എഐസിസിയുടെ സംരംഭമാണ് 'ഹെലോ ഡോക്ടർ'. കോവിഡ് ബാധിതരെ ഏതെങ്കിലും തരത്തിൽ സഹായിക്കാൻ കഴിയുന്ന ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രജിസറ്റർ ചെയ്യുമ്പോൾ തങ്ങളുടെ സംസ്ഥാനവും ഒഴിവുള്ള സമയവും ദിവസവും ചേർക്കണം.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News